x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - കാ​ന​ഡ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ നാ​ഷ​ണ​ൽ സ​മ്മേ​ള​ന​ത്തി​നു പ​രി​സ​മാ​പ്തി

എ​ബി മ​ക്ക​പ്പു​ഴ
Published: August 28, 2026 11:46 AM IST | Updated: August 28, 2026 11:46 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - കാ​ന​ഡ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ (MTVEA) 18-ാമ​ത് ത്രി​ദ്വി​ന നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഡാ​ള​സി​ലെ നാ​ല് മാ​ർ​ത്തോ​മ്മ പ​ള്ളി​ക​ളി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന സ​ർ​വീ​സു​ക​ൾ ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ൽ ക്ര​മീ​ക​രി​ച്ചു.

ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റ​വ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​രാ​ധ​ന മ​ധ്യേ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ റ​വ.​ഡോ. മോ​ത്തി വ​ർ​ക്കി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ർ​ഥം വി​ശ്വാ​സി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. കു​ർ​ബാ​ന അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ അ​വ​സ​ര​മാ​ക്കേ​ണ​മെ​ന്നു ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

 

ഡാ​ളസി​ൽ ന​ട​ത്ത​പ്പെ​ട്ട ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ 18-ാമ​ത് ത്രി​ദ്വി​ന നാ​ഷ​ണ​ൽ സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ത്ത എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർക്കും എ​ബ്ര​ഹാം പൗ​ലോ​സ് തി​രു​മേ​നി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ന​ന്ദി അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ മി​ഷ​ൺ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ൾ ഓ​രോ വി​ശ്വാ​സി​ക​ളും പ​ങ്കാ​ളി​ക​ൾ ആ​ക​ണ​മെ​ന്നും തി​രു​മേ​നി ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

ഞാ​യ​റ​ഴ്ച​ത്തെ ആരാധ​നയ്​ക്കു​ശേ​ഷം ന​ട​ത്ത​പ്പെ​ട്ട സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജ​യ​ൻ വ​ർ​ഗീ​സ്, ഷാ​ജി രാ​മ​പു​രം എ​ന്നി​വ​ർ വി​വി​ധ ക​മ്മ​റ്റി​ക​ളെ​യും പ്രാ​സം​ഗീ​ക​രേ​യും വൈ​ദീ​ക​രെ​യും ഗാ​നശു​ശ്രൂ​ഷയ്​ക്കു നേ​തൃ​ത്വം ന​ൽ​കി​യ റോ​ബി​ൻ അ​ച്ച​നോ​ടും കോ​ൺ​ഫ​റ​ൻ​സ് വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ത്ത എ​ല്ലാ​വ​രോ​ടും സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘ​ത്തി​ന്‍റെ ന​ന്ദി അ​റി​യി​ച്ചു.

Tags : NationalConference NorthAmericaCanadaDiocese NRINews

Recent News

Corehub Up