ഡിട്രോയിറ്റ്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ 36-ാമത് കുടുംബസംഗമത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിമായി തുടക്കം കുറിച്ചു.
ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിൽ നടന്ന സമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സുവനീർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
അമേരിക്കൻ ഭദ്രാസനത്തിലെ ഇടവകകളുടെയും കുടുംബങ്ങളുടെയും വിശ്വാസജീവിതവും അനുഭവങ്ങളും ഓർമകളും ഒരുമിച്ചുചേർക്കുന്ന ഒരു ചരിത്രരേഖയായി സുവനീർ മാറുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മാർ പൗലോസ് എപ്പിസ്കോപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
കുടുംബസംഗമത്തിന്റെ സുവനീർ ഡിജിറ്റൽ ലിവിംഗ് സുവനീർ എന്ന തലത്തിൽകൂടി പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നതായി കൺവീനർ ജോൺ വർഗീസ് (ജോജി) തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം ഷോൺ തോമസിൽ നിന്നും ആദ്യ പരസ്യം സ്വീകരിച്ചു കൊണ്ട് തിരുമേനി സുവനീർ പ്രസിദ്ധീകരണത്തിനായുള്ള ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.