x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കു​ടും​ബ​സം​ഗ​മം: സു​വ​നീ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡി​ട്രോ​യി​റ്റി​ൽ തു​ട​ക്കം

അ​ല​ൻ ചെ​ന്നി​ത്ത​ല
Published: November 17, 2026 02:32 PM IST | Updated: November 17, 2026 02:33 PM IST

പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ

ഡി​ട്രോ​യി​റ്റ്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 36-ാമ​ത് കു​ടും​ബ​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​മാ​യി തു​ട​ക്കം കു​റി​ച്ചു.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ സു​വ​നീ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ​ക​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ജീ​വി​ത​വും അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളും ഒ​രു​മി​ച്ചു​ചേ​ർ​ക്കു​ന്ന ഒ​രു ച​രി​ത്ര​രേ​ഖ​യാ​യി സു​വ​നീ​ർ മാ​റു​മെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ സു​വ​നീ​ർ ഡി​ജി​റ്റ​ൽ ലി​വിം​ഗ് സു​വ​നീ​ർ എ​ന്ന ത​ല​ത്തി​ൽ​കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ക​ൺ​വീ​ന​ർ ജോ​ൺ വ​ർ​ഗീ​സ് (ജോ​ജി) ത​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷോ​ൺ തോ​മ​സി​ൽ നി​ന്നും ആ​ദ്യ പ​ര​സ്യം സ്വീ​ക​രി​ച്ചു കൊ​ണ്ട് തി​രു​മേ​നി സു​വ​നീ​ർ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നാ​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

തു​ട​ർ​ന്ന് വ​ർ​ഗീ​സ് എ​ബ്ര​ഹാം (രാ​ജു), മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ജ​യ വ​ർ​ഗീ​സ് എ​ന്നി​വ​രും അ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ​യും ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.

റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി ട്ര​ഷ​റ​ർ വി​നോ​ദ് തോ​മ​സ് കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ​യും പ​ഠ​ന വി​ഷ​യ​വും സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് കോ-​ക​ൺ​വീ​ന​ർ അ​ല​ൻ ജി. ​ജോ​ൺ കോ​ൺ​ഫ​റ​ൻ​സ് വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി.

റ​വ. പി. ​ചാ​ക്കോ​യു​ടെ പ്രാ​ര​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റ​വ. സാ​ൻ​ജോ പി. ​വ​ർ​ഗീ​സ് സ​മാ​പ​ന പ്രാ​ർ​ഥ​ന​യും സു​വ​നീ​ർ കോ​ക​ൺ​വീ​ന​ർ ബോ​ബ​ൻ ജോ​ർ​ജ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ബി​ൻ ജോ​സ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സി​മി വ​ർ​ഗീ​സ് എം​സി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

സു​വ​നീ​ർ വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും സു​വ​നീ​ർ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Tags : FamilyConference NorthAmericanDiocese SouvenirLaunch Detroit MalayaliCommunity

Recent News

Corehub Up