Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouvenirLaunch

America

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കു​ടും​ബ​സം​ഗ​മം: സു​വ​നീ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡി​ട്രോ​യി​റ്റി​ൽ തു​ട​ക്കം

ഡി​ട്രോ​യി​റ്റ്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 36-ാമ​ത് കു​ടും​ബ​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​മാ​യി തു​ട​ക്കം കു​റി​ച്ചു.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ സു​വ​നീ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ​ക​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​ശ്വാ​സ​ജീ​വി​ത​വും അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളും ഒ​രു​മി​ച്ചു​ചേ​ർ​ക്കു​ന്ന ഒ​രു ച​രി​ത്ര​രേ​ഖ​യാ​യി സു​വ​നീ​ർ മാ​റു​മെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ സു​വ​നീ​ർ ഡി​ജി​റ്റ​ൽ ലി​വിം​ഗ് സു​വ​നീ​ർ എ​ന്ന ത​ല​ത്തി​ൽ​കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ക​ൺ​വീ​ന​ർ ജോ​ൺ വ​ർ​ഗീ​സ് (ജോ​ജി) ത​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷോ​ൺ തോ​മ​സി​ൽ നി​ന്നും ആ​ദ്യ പ​ര​സ്യം സ്വീ​ക​രി​ച്ചു കൊ​ണ്ട് തി​രു​മേ​നി സു​വ​നീ​ർ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നാ​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

 

Latest News

Corehub Up