Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Registered

പെട്രോള്‍ ബൈക്കുകള്‍ക്ക് 2028 മുതല്‍ രജിസ്‌ട്രേഷനില്ല; പുതിയ ഇവി നയവുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂ​​​ഡ​​​ല്‍ഹി: അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ലം പൊ​​​റു​​​തി​​​മു​​​ട്ടു​​​ന്ന രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന(​​​ഇ​​​വി) ന​​​യ​​​ത്തി​​​ന്‍റെ ക​​​ര​​​ട് പു​​​റ​​​ത്തി​​​റ​​​ക്കി ഡ​​​ല്‍ഹി സ​​​ര്‍ക്കാ​​​ര്‍.

ഡ​​​ല്‍ഹി​​​യി​​​ലെ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ഇ​​​ന്ധ​​​ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ക, ന​​​ഗ​​​രം പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ന​​​യ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. പു​​​തി​​​യ നി​​​യ​​​മ​​​നു​​​സ​​​രി​​​ച്ച് ഡ​​​ല്‍ഹി​​​യി​​​ല്‍ 2027 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ല്‍ ഇ​​​ല​​​ക്‌​​​ട്രി​​​ക് മു​​​ച്ച​​​ക്രവാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പു​​​തി​​​യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കു​​​ക.

2028 ഏ​​​പ്രി​​​ല്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ ഈ ​​​നി​​​യ​​​ന്ത്ര​​​ണം ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കും. ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ ഇ​​​വി വി​​​ഭാ​​​ഗം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ര​​​ട് ന​​​യ​​​ത്തി​​​ന്മേ​​​ൽ അ​​​ടു​​​ത്ത 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​ദ​​​ഗ്ധ​​​രി​​​ൽ​​​നി​​​ന്നും പൗ​​​ര​​​ന്മാ​​​രി​​​ൽ​​​നി​​​ന്നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ന​​​യം അ​​​ന്തി​​​മ​​​മാ​​​ക്കു​​​ക.

പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യും ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ന​​​യം. പെ​​​ട്രോ​​​ള്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍, ക​​​ര്‍ശ​​​ന​​​മാ​​​യ ഫ്ലീ​​​റ്റ് നി​​​യ​​​ന്ത്ര​​​ണം, ഇ​​​വി​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ചാ​​​ര്‍ജിം​​​ഗ് സൗ​​​ക​​​ര്യ​​​ത്തി​​​ന്‍റെ വി​​​പു​​​ലീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഇ​​​വി ന​​​യം.

ന​​​ഗ​​​ര​​​ത്തി​​​ല്‍ ഡെ​​​ലി​​​വ​​​റി സ​​​ര്‍വീ​​​സി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ടൂ​​​വീ​​​ല​​​റു​​​ക​​​ളും ഗു​​​ഡ്‌​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ളും ഇ​​​ല​​​ക്‌​​​ട്രി​​​ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. ഇ​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. നി​​​ല​​​വി​​​ലു​​​ള്ള ബി.​​​എ​​​സ്-6 ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് ഈ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ മാ​​​ത്ര​​​മേ അ​​​നു​​​മ​​​തി ന​​​ല്‍കൂ​​​വെ​​​ന്നും ന​​​യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഡ​​​ല്‍ഹി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ടൂ​​​വീ​​​ല​​​റു​​​ക​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പൂ​​​ര്‍ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​നം.

സ്‌​​​കൂ​​​ള്‍ ബ​​​സു​​​ക​​​ളും സ​​​ര്‍ക്കാ​​​ര്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളും ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ഇ​​​ല​​​ക്‌​​​ട്രി​​​ക്കി​​​ലേ​​​ക്കു മാ​​​റ്റും. ന​​​യം നി​​​ല​​​വി​​​ല്‍വ​​​ന്നു ര​​​ണ്ടാം വ​​​ര്‍ഷ​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പ​​​ത്തു ശ​​​ത​​​മാ​​​നം ഇ​​​വി​​​യി​​​ലേ​​​ക്ക് മാ​​​റ്റും. മൂ​​​ന്നാം വ​​​ര്‍ഷ​​​ത്തി​​​ല്‍ 20 ശ​​​ത​​​മാ​​​നം, 2030 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും 30 ശ​​​ത​​​മാ​​​ന​​​വും ഇ​​​വി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നാ​​​ണ് ല​​​ക്ഷ്യം. വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന​​​തും പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ​​​ര്‍ക്കാ​​​ര്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ നൂ​​​റു​​​ശ​​​ത​​​മാ​​​ന​​​വും ഇ​​​നി​​​മു​​​ത​​​ല്‍ ഇ​​​ല​​​ക്‌​​​ട്രി​​​ക് ആ​​​യി​​​രി​​​ക്കും. പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും. ഗ​​​താ​​​ഗ​​​ത​​​സം​​​വി​​​ധാ​​​ന​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള പു​​​തി​​​യ അ​​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന ബ​​​സു​​​ക​​​ളും ഇ​​​വി​​​യി​​​ലേ​​​ക്കു മാ​​​റും.

പ്ര​​​ത്യേ​​​ക സ​​​ബ്‌​​​സി​​​ഡി​​​ക​​​ളും നി​​​കു​​​തി ഇ​​​ള​​​വു​​​ക​​​ളും ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു സ​​​ര്‍ക്കാ​​​ര്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. 2.25 ല​​​ക്ഷം രൂ​​​പ വ​​​രെ വി​​​ല​​​യു​​​ള്ള ഇ​​​ല​​​ക്‌​​​ട്രി​​​ക് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് ബാ​​​റ്റ​​​റി ശേ​​​ഷി അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും സ​​​ബ്‌​​​സി​​​ഡി. ഇ​​​ല​​​ക്‌​​​ട്രി​​​ക് മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും സ​​​മാ​​​ന​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ള്‍ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ക്ക് അ​​​ര്‍ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും.

Latest News

Corehub Up