Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not On The Road

Kottayam

വീ​തി​യി​ല്ല... കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഇ​ത്തി​പ്പു​ഴ, വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ങ്ങ​ൾ

വൈ​ക്കം: പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ത്തി​പ്പു​ഴ, വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ങ്ങ​ൾ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ത​ല​യോ​ല​പ്പറ​മ്പ് - എ​റ​ണാ​കു​ളം റോ​ഡി​ലെ വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ലം, വൈ​ക്കം - എ​റ​ണാ​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഇ​ത്തി​പ്പു​ഴ പാ​ല​ങ്ങ​ളാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ ആ​റി​നു കു​റു​കെ നി​ർ​മി​ച്ച വെ​ട്ടി​ക്കാ​ട്ടുമു​ക്ക് പാ​ല​ത്തി​ന് 54 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​മെ​ന്ന നി​ല​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ താ​ഴെ​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് ക​മ്പി​ക​ൾ ദ്ര​വി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ല​ത്തി​നി​രു​വ​ശ​വും കാ​ൽ ന​ട​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ന​ട​പ്പാ​ത തീ​ർ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്.

വൈ​ക്കം-​എ​റ​ണാ​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ വീ​തി​കു​റ​ഞ്ഞ ഇ​ത്തി​പ്പു​ഴ, ചെ​മ്പ് പൂ​ത്തോ​ട്ട പാ​ല​ങ്ങ​ളും സ​മാ​ന​സ്ഥി​തി​യി​ലാ​ണ്. കാ​ൽ​ന​ട​യാ​ത്രി​ക​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും ക​ട​ന്നു​പോ​കു​ന്ന​ത് ഏ​റെ ഭീ​തി​യോ​ടെ​യാ​ണ്.1956-ലാ​ണ് മൂ​വാ​റ്റു​പു​ഴ​യാ​റി​ന് കു​റു​കെ ഇ​ത്തി​പ്പു​ഴ പാ​ലം നി​ർ​മി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ തി​ര​ക്കേ​റി​യ റോ​ഡി​ലെ ഈ ​പാ​ല​ങ്ങ​ൾ വീ​തി​കു​ട്ടി പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

 

Latest News

Corehub Up