വൈക്കം: പതിറ്റാണ്ടുകൾ പഴക്കമുള്ള ഇത്തിപ്പുഴ, വെട്ടിക്കാട്ടുമുക്ക് പാലങ്ങൾ കാൽനട യാത്രികർക്ക് ഭീഷണിയാകുന്നു. തലയോലപ്പറമ്പ് - എറണാകുളം റോഡിലെ വെട്ടിക്കാട്ടുമുക്ക് പാലം, വൈക്കം - എറണാകുളം സംസ്ഥാനപാതയിലെ ഇത്തിപ്പുഴ പാലങ്ങളാണ് അപകടക്കെണിയാകുന്നത്.
മൂവാറ്റുപുഴ ആറിനു കുറുകെ നിർമിച്ച വെട്ടിക്കാട്ടുമുക്ക് പാലത്തിന് 54 വർഷത്തെ പഴക്കമുണ്ട്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ പാലത്തിന്റെ കൈവരി പുഴയിലേക്ക് മറിഞ്ഞു വീഴുമെന്ന നിലയിലാണ്. പാലത്തിന്റെ താഴെഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്. പാലത്തിനിരുവശവും കാൽ നടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാത തീർക്കണമെന്ന് പ്രദേശവാസികൾ ഏറെ കാലമായി ആവശ്യപ്പെട്ടുവരികയാണ്.
വൈക്കം-എറണാകുളം സംസ്ഥാനപാതയിലെ വീതികുറഞ്ഞ ഇത്തിപ്പുഴ, ചെമ്പ് പൂത്തോട്ട പാലങ്ങളും സമാനസ്ഥിതിയിലാണ്. കാൽനടയാത്രികരും ഇരുചക്രവാഹനയാത്രികരും കടന്നുപോകുന്നത് ഏറെ ഭീതിയോടെയാണ്.1956-ലാണ് മൂവാറ്റുപുഴയാറിന് കുറുകെ ഇത്തിപ്പുഴ പാലം നിർമിച്ചത്. വാഹനങ്ങൾ പെരുകിയതോടെ തിരക്കേറിയ റോഡിലെ ഈ പാലങ്ങൾ വീതികുട്ടി പുനർനിർമിക്കേണ്ടത് അനിവാര്യമാണ്.
Tags : Not on the road Ithipuzha Vettikadu