x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണി ക​ഴി​ഞ്ഞി​റ​ക്കി​യ കാ​ർ​ഗോ ക​പ്പ​ലി​ൽ അ​ഗ്നി​ബാ​ധ


Published: June 23, 2026 06:53 AM IST | Updated: June 23, 2026 06:53 AM IST

വൈ​പ്പി​ൻ : ഫോ​ർ​ട്ട് വൈ​പ്പി​നി​ലെ സീ​ബ്ലൂ എ​ന്ന സ്വ​കാ​ര്യ ഷിപ്‌​യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ക​ഴി​ഞ്ഞ് നീ​റ്റി​ൽ ഇ​റ​ക്കി​യി​ട്ടി​രു​ന്ന എം.​വി. വി​ശാ​ലാ​ക്ഷി​എ​ന്ന കാ​ർ​ഗോ ക​പ്പ​ലി​ൽ വ​ൻ അ​ഗ്നി​ബാ​ധ. ആ​ള​പാ​യ​മി​ല്ല. ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ല​ക്ഷ​ദ്വീ​പി​ലെ എ ​ആ​ൻ​ഡ് എ​ൻ ലോ​ജി​സ്റ്റി​ക് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​പ്പ​ൽ. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​യ​റ്റി​യി​രു​ന്ന ക​പ്പ​ൽ പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച​യാ​ണ് ഇ​റ​ക്കി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

അ​ക​ത്തെ ക്രൂ ​കാ​ബി​നു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ഭാ​ഗം ക​ത്തി ന​ശി​ച്ചു .ഈ ​സ​മ​യ​ത്ത് ക​പ്പ​ലി​ന​ക​ത്ത് ആ​റ് ജീ​വ​ന​ക്കാ​ർ ഉ​റ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഓ​ടി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ അ​പാ​യ​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ പാ​സ്പോ​ർ​ട്ടും മ​റ്റു​മെ​ല്ലാം തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​പ്പി​ൻ, പ​റ​വൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്.


ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് ക​പ്പ​ലി​ന​ക​ത്ത് ഫാ​നി​ന് തീ​പി​ടി​ച്ച് ബെ​ഡി​ലേ​ക്ക് വീ​ണ​താ​ണ് തീ ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. അ​തേ​സ​മ​യം കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നാ​ണ്‌ യാ​ർ​ഡ്‌ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്‌. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​സ​ര​വാ​സി​ക​ളും മു​ള​വു​കാ​ട് പോ​ലീ​സും ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Fire breaks out on cargo

Recent News

Corehub Up