എടക്കര: കന്നുകാലികൾക്കുള്ള കുളന്പുരോഗ പ്രതിരോധ കുത്തിവയ്പിന് മൂത്തേടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മൂത്തേടം വെറ്ററിനറി ഡിസ്പെൻസറിയിൽ കുത്തിവയ്പ് യജ്ഞം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജൂണ്‍ 19 മുതൽ ജൂലൈ 13 വരെ കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം നടപ്പാക്കുന്നത്.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സുബൈദ കൊരന്പയിൽ പദ്ധതി വിശദീകരിച്ചു. പദ്ധതി നിർവഹണം നല്ല രീതിയിൽ പൂർത്തിയാക്കാൻ ക്ഷീരകർഷകരുടെ സഹകരണം ആവശ്യപ്പെട്ട് വെറ്ററിനറി സർജൻ ഡോ. മുഹമ്മദ് റൈനു ഉസ്മാൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എഡ്ന രാജു എന്നിവർ സംസാരിച്ചു.
Tags : nattu vishesham Vaccination against sexually transmitted