x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ കോ​ട​തി സ​ന്ദ​ർ​ശ​നം തുടങ്ങി


Published: June 23, 2026 07:01 AM IST | Updated: June 23, 2026 07:01 AM IST

നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി വി​ഭാ​വ​നം ചെ​യ്യു​ന്ന 'സം​വാ​ദ"​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്‌​കൂ​ൾ കു​ട്ടി​ക​ളു​ടെ കോ​ട​തി സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ജ​ഡ്ജു​മാ​യ ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മൃ​ത കൈ​ര​ളി വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് സം​വാ​ദ ബാ​ഡ്ജു​ക​ൾ വി​ത​ര​ണം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കോ​ലി​യ​ക്കോ​ട് സി.​ഒ മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​കോ​ട​തി ജ​ഡ്ജ് സു​നി​ൽ കെ.​പി. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ മു​ൻ​സി​ഫ് രാ​ധി​ക നാ​യ​ർ, ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ഹ​മ്മ​ദ് യാ​സി​ൻ, നെ​ടു​മ​ങ്ങാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. തു​ള​സീ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് സം​വാ​ദ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. കെ. ​ഉ​വൈ​സ് ഖാ​ൻ സ്വാ​ഗ​ത​വും താ​ലൂ​ക്ക് ലീ​ഗ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വൈ​ശാ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു. ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ഹ​മ്മ​ദ് യാ​സി​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ കോ​ട​തി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. നി​യ​മം, ലൈ​ഫ് സ്കി​ല്ലു​ക​ൾ എ​ന്നി​വ​യി​ലൂ​ന്നി​യ ക്വി​സ് മ​ത്സ​ര​വും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

Tags : nattu vishesham Children's court visits begin

Recent News

Corehub Up