പാറശാല: സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കാരോട് കുന്നിയോടില് യൂണിറ്റ് രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ മണ്ഡലം ട്രഷറര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സില്‍ നെയ്യാറ്റിന്‍കര മണ്ഡലം വൈസ് പ്രസിഡന്റ് എൻ. സജീവ് കുമാര്‍, ടി. സെല്‍വരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: സുകുമാരന്‍ നായര്‍ - പ്രസിഡഡന്റ്, റസ്സിലയ്യന് കുന്നിയോട് - വൈസ് പ്രസിഡന്റ്, ലതകുമാരി തങ്കച്ചി -സെക്രട്ടറി, ഗോപകുമാര്‍ - ജോയിന്റ് സെക്രട്ടറി, സോമശേഖരന്‍ തമ്പി - രക്ഷാധികാരി.