x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ല​ഹ​രി​യെ തു​ര​ത്താ​ൻ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്


Published: June 23, 2026 06:48 AM IST | Updated: June 23, 2026 06:48 AM IST

ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​യെ തു​ര​ത്താ​ൻ ഡി ​വൈ എ​സ് പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്. 26ന് ​ജി​ല്ല​യി​ലെ അ​ഞ്ച് സ​ബ്ഡി​വി​ഷ​നു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ലു​വ സ​ബ് ഡി​വി​ഷ​നി​ൽ മു​നി​സി​പ്പാ​ലി​റ്റി ടൗ​ൺ ഹാ​ൾ, അ​ങ്ക​മാ​ലി, സി​എ​സ്ഐ ഹാ​ൾ, മൂ​വാ​റ്റു​പു​ഴ സ​ബ് ഡി​വി​ഷ​നി​ൽ മൂ​വാ​റ്റു​പു​ഴ ത​ർ​ബി​യാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ , വാ​ഴ​ക്കു​ളം പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ൻ​ഡ്, ഊ​ന്നു​ക​ൽ എ​ൽ​എ​ഫ് എ​ച്ച്എ​സ്, പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​ല്ലാ​രി​മം​ഗ​ലം ഗ​വ. എ​ച്ച്എ​സ്എ​സ്, കോ​ത​മം​ഗ​ലം ടൗ​ൺ, ശോ​ഭ​ന സ്കൂ​ൾ, കോ​ത​മം​ഗ​ലം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് , ക​ല്ലൂ​ർ​ക്കാ​ട് ടൗ​ൺ മു​ന​മ്പം സ​ബ്ഡി​വി​ഷ​നി​ൽ പ​റ​വൂ​ർ ടൗ​ൺ​ഹാ​ൾ, എ​ട​വ​ന​ക്കാ​ട് പു​ളി​ക്കാ​നം ഓ​ഡി​റ്റോ​റി​യം, പെ​രു​മ്പാ​വൂ​ർ സ​ബ് ഡി​വി​ഷ​നി​ൽ ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യം, വ​ടാ​ശേ​രി എ​സ്എ​ൻ​ഡി​പി ഹാ​ൾ , കീ​ഴി​ല്ലം സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ് സ്കൂ​ൾ, മോ​റ​ക്കാ​ല സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പു​ത്ത​ൻ​കു​രി​ശ് സ​ബ് ഡി​വി​ഷ​നി​ൽ പി​റ​വം കൊ​ച്ചു​പ​ള്ളി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

മ​ന്ത്രി​മാ​രാ​യ അ​നൂ​പ് ജേ​ക്ക​ബ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, റോ​ജി എം. ​ജോ​ൺ, ഹൈ​ബി ഈ​ഡ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, മാ​ത്യു​കു​ഴ​ൽ​നാ​ട​ൻ, ഷി​ബു തെ​ക്കും​പു​റം, ടോ​ണി ച​മ്മി​ണി, മ​നോ​ജ് മൂ​ത്തേ​ട​ൻ, വി.​പി. സ​ജീ​ന്ദ്ര​ൻ വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡോ​ക്ട​ർ​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് വി​ദ​ഗ്ദ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്ലാ​ഷ് മോ​ബ്, റാ​ലി, മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പ്ര​തി​ജ്ഞ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, മാ​ര​ത്ത​ൺ, ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ, ഹ്ര​സ്വ​ചി​ത്ര​പ്ര​ദ​ർ​ശ​നം , വി​ളം​ബ​ര ഘോ​ഷ​യാ​ത്ര വി​വി​ധ ക്ലാ​സു​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

 

Tags :

Recent News

Corehub Up