Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Notes

നിയന്ത്രണങ്ങളിൽ ഇളവ്; നേപ്പാളിൽ 200,500 രൂപ നോട്ടുകൾക്ക് അനുമതി

കാ​​​ഠ്മ​​​ണ്ഡു: 2016ലെ ​​​നോ​​​ട്ടു നി​​​രോ​​​ധ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നേ​​​പ്പാ​​​ൾ ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യ്ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വ്.

ദ ​​​നേ​​​പ്പാ​​​ൾ രാ​​​ഷ്‌​​ട്ര ബാ​​​ങ്കി​​​ന്‍റെ(​​​എ​​​ൻ​​​ആ​​​ർ​​​ബി) പു​​​തു​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം ഇ​​​നി ഇ​​​ന്ത്യ​​​ൻ, നേ​​​പ്പാ​​​ളി പൗ​​​ര​​​ന്മാ​​​ർ​​​ക്ക് 200, 500 രൂ​​​പ നോ​​​ട്ടു​​​ക​​​ളും രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തേ​​​ക്കും പു​​​റ​​​ത്തേ​​​ക്കും കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കും. മു​​​ന്പ് 100 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

2016 ന​​​വം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നോ അ​​​തി​​​നു ശേ​​​ഷ​​​മോ പു​​​റ​​​പ്പെ​​​ടു​​​വി​​​പ്പി​​​ച്ച 200, 500 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ, ഒ​​​രാ​​​ൾ​​​ക്ക് 25,000 രൂ​​​പ എ​​​ന്ന പ​​​രി​​​ധി​​​യി​​​ലാ​​​ണു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കു​​​ക. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ വ്യ​​​ക്ത​​​ത​​​യ്ക്കാ​​​യി എ​​​ൻ​​​ആ​​​ർ​​​ബി വീ​​​ണ്ടും പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നേ​​​പ്പാ​​​ൾ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന​​​ല്ലാ​​​തെ ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി രാ​​​ജ്യ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​കി​​​ല്ലെ​​​ന്നും നേ​​​പ്പാ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക​​​ല്ലാ​​​തെ മൂ​​​ന്നാ​​​മ​​​തൊ​​​രു രാ​​​ജ്യ​​​ത്തേ​​​ക്ക് ഇ​​​ത് കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും എ​​​ൻ​​​ആ​​​ർ​​​ബി വ​​​ക്താ​​​വ് ഗു​​​രു പ്ര​​​സാ​​​ദ് പൗ​​​ഡേ​​​ൽ പ​​​റ​​​ഞ്ഞു.

ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത വ്യ​​​വ​​​സ്ഥ നേ​​​പ്പാ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കും ഇ​​​ന്ത്യ​​​യു​​​മാ​​​യി വ്യാ​​​പാ​​​ര-​​​വാ​​​ണി​​​ജ്യ ബ​​​ന്ധ​​​മു​​​ള്ള നേ​​​പ്പാ​​​ളി പൗ​​​ര​​​ന്മാ​​​ർ​​​ക്കും കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up