ആലപ്പുഴ: റിപ്പോർട്ടർ ടി.വി.യിലെ പൊലിസ് പരിശോധനയിൽ തെറ്റില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നവതി ആഘോഷങ്ങൾക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിത്തോടു പ്രതികരിക്കുമ്പോഴാണ് പൊലിസ് നടപടിയെ അദ്ദേഹം ന്യായീകരിച്ചത്.
‘ഒരു മാധ്യമം കൈയിലുണ്ടെന്നു കരുതി എന്തു കൊള്ളരുതായ്മയും ചെയ്യാമോ? വ്യവസായ താത്പര്യങ്ങൾക്കായി മാധ്യമങ്ങളെ ഉപയോഗിക്കുന്നതു ശരിയല്ല. നീതിയിൽ ഊന്നിവേണം മാധ്യമപ്രവർത്തനം ചെയ്യാൻ. അതു ചെയ്യാത്തപ്പോൾ ഇത്തരം പരിശോധനകൾ വരും-അദ്ദേഹം പറഞ്ഞു.