കഴക്കൂട്ടം: മരിയൻ എൻജിനിയറിങ് കോളജിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ ഇന്നവേഷൻ ചാലഞ്ച് നൊവേഷിയ 3.0 സംഘടിപ്പിച്ചു. കെഡിഐ എസ്സി ഇന്നവേഷൻസ് ഡയറക്ടർ ഡോ. എ.എസ്. മനോജ് ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ഫാ. ഡോ. എ.ആർ. ജോൺ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാംസൺ എ, ഐഇഡിസി നോഡൽ ഓഫിസർ ഡോ. എം. മനോജ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.ജി. ശ്രീന എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി നിരവധി വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. പാങ്ങോട് കേന്ദ്രീയ വിദ്യാലയ ഒന്നാം സ്ഥാനവും പൂജപ്പുര സെന്റ് മേരീസ് സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഫാ. സിബിൻ ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.