x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ർ സ്കൂ​ൾ ഇ​ന്ന​വേ​ഷ​ൻ ചാ​ല​ഞ്ച് "നൊ​വേ​ഷി​യ 3.0'

വെബ് ഡെസ്ക്
Published: October 14, 2026 02:21 AM IST | Updated: October 14, 2026 02:21 AM IST

ഇ​ന്‍റ​ർ സ്കൂ​ൾ ഇ​ന്ന​വേ​ഷ​ൻ ച​ല​ഞ്ച് "നൊ​വേ​ഷി​യ 3.0 ' ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​എ.​എ​സ്. മ​നോ​ജ് നി​ർ​വ​ഹി​ക്കു​ന്നു.

ക​ഴ​ക്കൂ​ട്ടം: മ​രി​യ​ൻ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്‍റ​ർ സ്കൂ​ൾ ഇ​ന്ന​വേ​ഷ​ൻ ചാ​ല​ഞ്ച് നൊ​വേ​ഷി​യ 3.0 സം​ഘ​ടി​പ്പി​ച്ചു. കെ​ഡി​ഐ എ​സ്‌​സി ഇ​ന്ന​വേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​എ​സ്. മ​നോ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. എ.​ആ​ർ. ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​സാം​സ​ൺ എ, ​ഐ​ഇ​ഡി​സി നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​എം. മ​നോ​ജ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജി. ശ്രീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ങ്ങോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ ഒ​ന്നാം സ്ഥാ​ന​വും പൂ​ജ​പ്പു​ര സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ആ​ക്കു​ളം എം​ജി​എം സെ​ൻ​ട്ര​ൽ പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ഫാ. ​സി​ബി​ൻ ജോ​ർ​ജ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham District News DeepikaNews Noveshia 3.0

Recent News

Corehub Up