x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ലി​പ്പു​ഴ​യെ വീ​ണ്ടെ​ടു​ക്കാ​ന്‍ ആ​റ​ര​ക്കോ​ടി​യു​ടെ ചെ​ക്ക് ഡാം; ​ ചേ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജി​ന് പു​തി​യ പ്ര​തീ​ക്ഷ

വെബ് ഡെസ്ക്
Published: October 14, 2026 03:20 AM IST | Updated: October 14, 2026 03:20 AM IST

ചേ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യ ഒ​ലി​പ്പു​ഴ​യും ഡാം ​പ​രി​സ​ര​വും.

ക​രു​വാ​ര​കു​ണ്ട്: മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞ് ആ​ഴ​വും നീ​രൊ​ഴു​ക്കും ന​ഷ്ട​പ്പെ​ട്ട ഒ​ലി​പ്പു​ഴ​യെ വീ​ണ്ടെ​ടു​ക്കാ​നും ചേ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജി​ന് ജീ​വ​ന്‍ ന​ല്‍​കാ​നും പു​തി​യ പ​ദ്ധ​തി. ചി​റ​ക്ക​ലി​ല്‍ ആ​റ​ര​ക്കോ​ടി രൂ​പ ചെ​ല​വി​ല്‍ ചെ​ക്ക് ഡാം ​നി​ര്‍​മി​ക്കാ​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ജ​ല​സേ​ച​ന വ​കു​പ്പ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചു.

ഇ​തി​നു​പു​റ​മേ, പു​ഴ​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നീ​ക്കം ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി.
പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് തി​രി​കേ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​രും നാ​ടും.

ചേ​റു​മ്പ് ഇ​ക്കോ ടൂ​റി​സം വി​ല്ലേ​ജി​ന് സ​മീ​പ​മു​ള്ള മൂ​ന്ന​ടി പാ​ല​ത്തി​ന് ഒ​രു മീ​റ്റ​ര്‍ മു​ന്‍​പി​ലാ​ണ് ചെ​ക്ക് ഡാം ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. 60 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ഡാ​മി​ല്‍, ആ​വ​ശ്യാ​നു​സ​ര​ണം തു​റ​ക്കാ​വു​ന്ന ഒ​രു മീ​റ്റ​ര്‍ വീ​തി​യു​ള്ള ആ​റ് ഷ​ട്ട​റു​ക​ള്‍ ഉ​ണ്ടാ​കും.

അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്‍​പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി, ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​ന്‍. ഉ​ണ്ണീ​ന്‍ കു​ട്ടി പ​റ​ഞ്ഞു.

തി​രി​ച്ച​ടി​യാ​യ​ത് പ്ര​ള​യ​വും മ​ണ്ണ​ടി​യ​ലും

ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ ഒ​ലി​പു​ഴ​യു​ടെ തീ​ര​ത്ത് ക​രു​വാ​ര​കു​ണ്ട് ചി​റ​ക്ക​ലി​ല്‍ 2015-ലാ​ണ് ഡി​ടി​പി​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വി​ട്ട് ചേ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജ് ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ബോ​ട്ടി​ംഗ് സൗ​ക​ര്യ​മ​ട​ക്കം മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ 2018-ലെ ​പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും പു​ഴ​യി​ല്‍ വ​ന്‍​തോ​തി​ല്‍ മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞു. ഇ​തോ​ടെ ആ​ഴ​വും നീ​രൊ​ഴു​ക്കും കു​റ​ഞ്ഞ് ബോ​ട്ട് സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ല​ച്ചു.

വെ​ള്ളം ക​യ​റി ഉ​ദ്യാ​ന​ങ്ങ​ളും ന​ശി​ച്ചു. തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും കേ​ന്ദ്ര​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടി.​ഉ​ത്സ​വ ദി​ന​ങ്ങ​ളി​ലും ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും നാ​മ​മാ​ത്ര​മാ​യ ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് എ​ത്തു​ന്ന​ത്.
ഇ​വി​ടെ​യു​ള്ള 16 ജീ​വ​ന​ക്കാ​രി​ല്‍ ആ​റ് പേ​ര്‍​ക്ക് ഡി​ട​പി​സി​യും ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ 10 വ​നി​ത​ക​ള്‍​ക്ക് കു​ടും​ബ​ശ്രീ​യു​മാ​ണ് വേ​ത​നം ന​ല്‍​കു​ന്ന​ത്. പു​തി​യ ചെ​ക്ക് ഡാം ​പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ക്കോ വി​ല്ലേ​ജ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Tags : Nattuvishesham District News DeepikaNews Check Dam

Recent News

Corehub Up