x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഇ​ന്‍​ക്ലു​സീ​വ് കാ​യി​ക​മേ​ള 15ന് ​തു​ട​ങ്ങും

വെബ് ഡെസ്ക്
Published: October 14, 2026 04:29 AM IST | Updated: October 14, 2026 04:29 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ(​എ​സ്എ​സ്‌​കെ) നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ഇ​ന്‍​ക്ലു​സീ​വ് കാ​യി​ക​മേ​ള 15, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 14ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മേ​പ്പ​യ്യൂ​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന വി​ളം​ബ​ര ജാ​ഥ​യോ​ട് കൂ​ടി ഇ​ന്‍​ക്ലു​സീ​വ് സ്പോ​ര്‍​ട്സി​ന് തു​ട​ക്കം കു​റി​ക്കും.

15ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കു​ട്ടി​ക​ളു​ടെ മാ​ര്‍​ച്ച് പാ​സ്റ്റും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ഉ​ണ്ടാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​നീ​ര്‍ എ​ര​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​പ്പ​യ്യൂ​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ത്‌​ല​റ്റി​ക്സ് ഇ​ന​ങ്ങ​ളാ​യ 4x100 മീ​റ്റ​ര്‍ റി​ലേ, 100 മീ​റ്റ​ര്‍ ഓ​ട്ടം, മി​ക്സ​ഡ് സ്റ്റാ​ന്‍​ഡിം​ഗ് ലോം​ഗ് ജം​പ്, മി​ക്സ​ഡ് സ്റ്റാ​ന്‍​ഡിം​ഗ് ബോ​ള്‍​ത്രോ എ​ന്നീ ഇ​ന​ങ്ങ​ള്‍ ന​ട​ക്കും.

17ന് ​കോ​ഴി​ക്കോ​ട് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഗ്രൗ​ണ്ടി​ലാ​ണ് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍. എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ്, മി​ക്സ​ഡ് ബാ​ഡ്മി​ന്‍റ​ണ്‍ എ​ന്നി​വ​യും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ബോ​ചെ, ഹാ​ന്‍​ഡ്ബാ​ള്‍ എ​ന്നി​വ​യും ന​ട​ക്കും. എ​ല്ലാ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലും ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗം കു​ട്ടി​ക​ളും ഒ​പ്പം ജ​ന​റ​ല്‍ കു​ട്ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് ഇ​ന്‍​ക്ലു​സീ​വ് സ്പോ​ര്‍​ട്സി​ന്‍റെ പ്ര​ത്യേ​ക​ത.

എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​നി​സാ​ര്‍ ചേ​ലേ​രി, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഷ​മീം അ​ഹ​മ്മ​ദ്, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ര്‍ ജ​ന്ന​ത്ത്, പി. ​സി​ക്ക​ന്ത​ര്‍, നി​ഷാ​ദ് പൊ​ന്ന​ങ്ക​ണ്ടി, ഷ​മീം അ​ഹ​മ്മ​ദ്, അ​ഷ്റ​ഫ് ഇ​രി​ങ്ങ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Inclusive Sports Mee

Recent News

Corehub Up