ടോക്കിയോ: യുഎസ്-ഇറാൻ സമാധാനക്കരാറിന്റെ ഭാഗമായി ഇറേനിയൻ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് ഐക്യരാഷ്ട്രസഭ ആണവോർജ ഏജൻസി.
സമാധാനക്കരാറിന്റെ ധാരണാപത്രത്തിൽ ഇറേനിയൻ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത് സംബന്ധിച്ച് വ്യവസ്ഥയുണ്ടെന്ന് ആണവോർജ ഏജൻസി മേധാവി റാഫേൽ മരിയാനോ ഗ്രോസി അറിയിച്ചു.
എന്നാൽ ഇത് സംബന്ധിച്ച ഇറാന്റെയും യുഎസിന്റെയും വ്യത്യസ്ത അഭിപ്രായങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. പരിശോധന നടത്തേണ്ടിവരുമെന്ന് വ്യക്തമാണ്. ഇത് സംഭവിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.