നാദാപുരം: വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കായണ്ണ മാട്ടനോട് സ്വദേശി പടിഞ്ഞാറേ ചാലിൽ ടി.പി.സി. ഷിജു(45) വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
ആറ് മാസം കഠിന തടവും 2500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മാട്ടനോട്ടെ ഇടവഴിയിലൂടെ പോകുകയായിരുന്ന അതിജീവിതക്ക് നേരെ പ്രതി മുണ്ട് പൊക്കി കാണിച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.2024 സെപ്റ്റംബർ 30 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് പെൺകുട്ടി പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസിൽ പ്രോസിക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിക്കുകയും 15രേഖകൾ ഹാജരാക്കുകയും ചെയ്തു.
പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർമാരായ പി. ഷമീർ, എം. ബിജുരാജ് എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.