x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ്‌​ന​താ​ പ്ര​ദ​ര്‍​ശ​നം: യു​വാ​വി​ന് ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: August 17, 2026 11:49 PM IST | Updated: August 17, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ന​ഗ്‌​ന​ത കാ​ണി​ച്ച് അ​പ​മാ​നി​ച്ച യു​വാ​വി​ന് 2.3 വ​ര്‍​ഷം ത​ട​വ്. പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം തെ​ങ്ങും താ​ര ശ്യാം ​നി​വാ​സി​ല്‍ ശ്യാം ​കു​മാ​ര്‍(35) നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് മ​ഞ്ജി​ത്ത് ടി ​പോ​ക്‌​സോ ആ​ക്‌​ട്പ്ര​കാ​രം ശി​ക്ഷി​ച്ച​ത്. ഇ​തി​ന് പു​റ​മേ 11,000 രൂ​പ പി​ഴ​യും അ​ടയ്​ക്ക​ണം.

2025 ജൂ​ലൈ 15ന് ​വൈ​കി​ട്ട് സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്കു​പോ​യ അ​തി​ജീ​വി​ത​യെ പ്ര​തി ന​ഗ്‌​ന​ത കാ​ണി​ച്ച് അ​പ​മാ​നി​ച്ചു എ​ന്ന​താ​ണ് കേ​സ്. അ​ന്ന​ത്തെ കൂ​ട​ല്‍ എ​സ്എ​ച്ച്ഒ സി.​എ​ല്‍. സു​ധീ​ര്‍ ആണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കിയത്. സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ്മി​ത ജോ​ണ്‍ പി. ​ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ കോ​ര്‍​ട്ട് ലൈ​സ​ന്‍ ഓ​ഫീ​സ​ര്‍ എ​എ​സ്ഐ ദീ​പാ കു​മാ​രി ഏ​കോ​പി​പ്പി​ച്ചു. പ്ര​തി പി​ഴത്തുക അ​ട​യ്ക്കു​ന്ന പ​ക്ഷം ആ ​തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തഥോ​റി​റ്റി​ക്ക് കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

Tags : Local News Nattuvishesham Nudity exhibition Young man arrest and fine

Recent News

Corehub Up