Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Number Plates

Pathanamthitta

വെ​ള്ളം അ​പ​ഹ​രി​ച്ചെ​ടു​ത്ത ന​ന്പ​ർ പ്ലേ​റ്റു​ക​ൾ റോ​ഡ​രി​കി​ൽ സു​ര​ക്ഷി​തം

തി​രു​വ​ല്ല: ഉ​ട​മ​സ്ഥ​രെ കാ​ത്ത് കു​റെ​യ​ധി​കം ന​ന്പ​ർ പ്ലേ​റ്റു​ക​ൾ എം​സി റോ​ഡ​രി​കി​ലു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം എം​സി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ​ത വാ​ഹ​ങ്ങ​ളി​ൽ നി​ന്നും ഊ​രി ന​ഷ്ട​പ്പെ​ട്ട ന​ന്പ​ർ പ്ലേ​റ്റു​ക​ളാ​ണി​വ. വെ​ള്ളം ഒ​ഴി​ഞ്ഞ​പ്പോ​ൾ നാ​ട്ടു​കാ​ർ ഇ​വ ശേ​ഖ​രി​ച്ച് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

എം​സി റോ​ഡി​ൽ തി​രു​മൂ​ല​പു​രം ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​ൽ രൂ​പ​പ്പെ​ട്ട രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഊ​രി​ത്തെ​റി​ച്ചി​രു​ന്നു. റോ​ഡി​ലെ ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹ​ത്തി​ലും വെ​ള്ള​ക്കെ​ട്ടി​ലും പ്ലേ​റ്റു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് വേ​ർ​പെ​ട്ടു.

വെ​ള്ള​ക്കെ​ട്ട് പൂ​ർ​ണ​മാ​യി ഒ​ഴി​യാ​ത്ത​തി​നാ​ൽ വാ​ഹ​ന​യാ​ത്ര ഇ​പ്പോ​ഴും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ മാ​ത്ര​മേ ഈ ​ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കാ​വൂ​വെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up