എംസി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന നന്പർ പ്ലേറ്റുകളിൽ തങ്ങളുടേതു തെരയുന്ന വാഹന ഉടമസ്ഥർ.
തിരുവല്ല: ഉടമസ്ഥരെ കാത്ത് കുറെയധികം നന്പർ പ്ലേറ്റുകൾ എംസി റോഡരികിലുണ്ട്. കഴിഞ്ഞദിവസം എംസി റോഡിലെ വെള്ളക്കെട്ടിലൂടെ യാത്ര ചെയത വാഹങ്ങളിൽ നിന്നും ഊരി നഷ്ടപ്പെട്ട നന്പർ പ്ലേറ്റുകളാണിവ. വെള്ളം ഒഴിഞ്ഞപ്പോൾ നാട്ടുകാർ ഇവ ശേഖരിച്ച് റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്.
എംസി റോഡിൽ തിരുമൂലപുരം ജംഗ്ഷനു സമീപം റോഡിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിലൂടെ കടന്നുപോയ നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഊരിത്തെറിച്ചിരുന്നു. റോഡിലെ ശക്തമായ ജലപ്രവാഹത്തിലും വെള്ളക്കെട്ടിലും പ്ലേറ്റുകൾ വാഹനങ്ങളിൽ നിന്ന് വേർപെട്ടു.
വെള്ളക്കെട്ട് പൂർണമായി ഒഴിയാത്തതിനാൽ വാഹനയാത്ര ഇപ്പോഴും ദുഷ്കരമായിരിക്കുകയാണ്. വാഹനങ്ങൾ അതീവ ജാഗ്രതയോടെ മാത്രമേ ഈ ഭാഗത്തുകൂടി സഞ്ചരിക്കാവൂവെന്ന് അധികൃതർ നിർദേശിച്ചു.
Tags : Nattuvishesham Local News Number plates roadside