Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuremberg

Europe

ന്യൂ​റം​ബ​ർ​ഗി​ൽ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ന്യൂ​റം​ബ​ർ​ഗ്: ജ​ർ​മ​നി​യി​ലെ ന്യൂ​റം​ബ​ർ​ഗ് മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

വെ​ള്ളി, ശ​നി (സെ​പ്റ്റം​ബ​ർ 18, 19) തീ​യ​തി​ക​ളി​ലാ​യി വി​പു​ല​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യാ​ണ് തി​രു​നാ​ൾ കൊ​ണ്ടാ​ടു​ന്ന​ത്. റോ​ൾ​ണ​ർ​സ്ട്രാ​സെ​യി​ലു​ള്ള (Rollnerstrare 65, 90408 Nurnberg) ദേ​വാ​ല​യ​മാ​ണ് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, തി​രു​നാ​ൾ പ്ര​സു​ദേ​ന്തി വാ​ഴ്ച എ​ന്നി​വ​യോ​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം കു​റി​ച്ചു.

പ്ര​ധാ​ന തി​രു​നാ​ൾ; ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യാ​തി​ഥി

ശ​നി​യാ​ഴ്ച​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ളി​ന് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​ർ​ന്ന്, വ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ അ​ഭി​മാ​ന​വു​മാ​യ ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​ച്ചേ​രും.

ച​ട​ങ്ങി​ൽ ക​ർ​ദി​നാ​ളി​ന് വി​ശ്വാ​സി സ​മൂ​ഹം ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കും. ശ​നി​യാ​ഴ്ച​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ക്ര​മം: വൈ​കു​ന്നേ​രം 3:15ന്. ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന വൈ​കു​ന്നേ​രം 3:45.

ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​ന​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

"മാ​താ​വി​ന്‍റെ സ്നേ​ഹ​ത്തി​ൽ ന​മു​ക്ക് ഒ​രു​മി​ക്കാം' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന തി​രു​നാ​ൾ ക​ർ​മ​ങ്ങ​ളി​ലും സ്നേ​ഹ​വി​രു​ന്നി​ലും പ​ങ്കു​ചേ​ർ​ന്ന് മാ​താ​വി​ന്‍റെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കാ​ൻ ന്യൂ​റം​ബ​ർ​ഗി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up