Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nvidia Shares

ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ഓ​ഹ​രി വി​പ​ണി; കുതിച്ചുയർന്ന് എൻവിഡിയ ഓഹരികൾ

ന്യൂ​യോ​ർ​ക്ക്: സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്കു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പി​ന്നാ​ലെ എ​ഐ ചി​പ്പ് ഭീ​മ​നാ​യ എ​ൻ​വി​ഡി​യ​യു​ടെ ഓ​ഹ​രി​ക​ൾ തി​ങ്ക​ളാ​ഴ്ച 30 ശ​ത​മാ​ന​ത്തി​ല​ധി​കം കു​തി​ച്ചു​യ​ർ​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലു​ണ്ടാ​യ ക​ന​ത്ത ഇ​ടി​വി​ന് ശേ​ഷം ആ​ഗോ​ള ഓ​ഹ​രി വി​പ​ണി​ക​ൾ​ക്ക് വ​ലി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​താ​യി​രു​ന്നു ഈ ​മു​ന്നേ​റ്റം. 

ഓ​ഹ​രി വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഹു​വാം​ഗി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​താ​യി എ​ൻ​വി​ഡി​യ പ്ര​ഖ്യാ​പി​ച്ച​ത്. "ഹു​വാം​ഗി​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ലും എ​ൻ​വി​ഡി​യ​യെ ന​യി​ക്കാ​നു​ള്ള ക​ഴി​വി​ലും ബോ​ർ​ഡി​ന് പൂ​ർ​ണ തൃ​പ്തി​യു​ണ്ട്" എ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ എ​ൻ​വി​ഡി​യ ഓ​ഹ​രി​ക​ൾ 31.5 ശ​ത​മാ​നം നേ​ട്ട​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യ​ത്തി​ൽ 900 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 75 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ) വ​ർ​ധ​ന​വു​ണ്ടാ​യി. 

എ​ൻ​വി​ഡി​യ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ ടെ​ക് അ​ധി​ഷ്ഠി​ത സൂ​ചി​ക​യാ​യ നാ​സ്ഡാ​ക് 6.5 ശ​ത​മാ​നം ഉ​യ​ർ​ന്നു. മെ​റ്റാ പ്ലാ​റ്റ്‌​ഫോം​സ് (6.6%), ഗൂ​ഗി​ളി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റ് (5.9%), ആ​മ​സോ​ൺ (3.5%) എ​ന്നീ വ​മ്പ​ന്മാ​രും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ഇ​ന്‍റ​ൽ, മൈ​ക്രോ​ൺ എ​ന്നി​വ ര​ണ്ട​ക്ക വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ എ​എം​ഡി, ബ്രോ​ഡ്‌​കോം എ​ന്നി​വ​യും നേ​ട്ട​ത്തി​ലാ​യി.

Latest News

Corehub Up