കൊച്ചി: രാജ്യത്ത് അടുത്തവർഷം നടക്കുന്ന സെന്‍സസിന്റെ ചോദ്യാവലിയില്‍ ജാതി-സമുദായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന ഒബിസി പട്ടികകളുടെ അടിസ്ഥാനത്തില്‍ ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സെന്‍സസ് കമ്മിഷണര്‍ക്ക് കെആര്‍എല്‍സിസി നിവേദനം നൽകി.
കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സമുദായങ്ങളുടെ വിവരങ്ങള്‍ സെന്‍സസില്‍ കൃത്യമായും ഏകീകൃതമായും രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉറപ്പാക്കണമെന്നും കെആർഎൽസിസി വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ കണ്‍വീനറുമായ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയും നിവേദനത്തില്‍ ആവശ്യപ്പെട്ടു.