Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OJJenish

സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ന്ന് ഒ.​ജെ. ജെ​നീ​ഷ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ന്‍റെ​​​​യും ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളി​​​​ലും സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് കാ​​​​യി​​​​ക​​​​മ​​​​ന്ത്രി ഒ.​​​​ജെ. ജ​​​​നീ​​​​ഷ്.

വി​​​​വി​​​​ധ പ​​​​രാ​​​​തി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കാ​​​​യി​​​​ക വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ഫ​​​​യ​​​​ലു​​​​ക​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്ക​​​​വെ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

മെ​​​​സി കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് താ​​​​ര​​​​ത്തി​​​​നു​​​​ത​​​​ന്നെ അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നോ എ​​​​ന്ന​​​​തു പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​മാ​​​​ണ്. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യോ മ​​​​റ്റ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ​​​​യോ ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മോ അ​​​​നു​​​​മ​​​​തി​​​​യോ ഇ​​​​ല്ലാ​​​​തെ ഇ​​​​ത്ത​​​​രം വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​തി​​​​ൽ വ​​​​ലി​​​​യ ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ്ട്.

ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളോ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ളോ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന്‍റെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​വ് ആ​​​​രാ​​​​ണെ​​​​ന്ന് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up