കൃഷ്ണാരവ്വം പ്രൊഡക്ഷൻ ബാനറിൽ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഒരു വട്ടം കൂടി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
സംവിധായകൻ രാജേഷ് വടകോട്, പുതുമുഖം റോബിൻ വിൻസെന്റ് എന്നിവർ നായകരാകുന്ന ഈ സിനിമയിൽ നീനു, ആര്യ, തലയൻ ജയചന്ദ്രൻ, ജലദ ഭാസ്ക്കർ, ജൈനന്ദ്രകുമർ, യദു, വിജയ് ശങ്കർ, അനിൽ നെയ്യാറ്റിൻകര, ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.