Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OdishaGovernment

ദാരാ സിംഗിന്‍റെ ജയിൽമോചനം; അപേക്ഷ തള്ളി ഒഡീഷ സർക്കാർ

ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് മ​ക്ക​ളു​ടെ​യും കൊ​ല​പാ​ത​ക കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി ദാ​രാ സിം​ഗി​ന്‍റെ ജ​യി​ൽ മോ​ച​ന അ​പേ​ക്ഷ ത​ള്ളി ഒ​ഡീ​ഷ സ​ർ​ക്കാ​ർ.

പ്ര​തി​യു​ടെ മോ​ച​നം സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന ശി​ക്ഷ അ​വ​ലോ​ക​ന ബോ​ർ​ഡ് അ​പേ​ക്ഷ ത​ള്ളി​യ​ത്. ദാ​രാ സിം​ഗി​ന്‍റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീം​കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് തീ​രു​മാ​നം.

അ​പേ​ക്ഷ സം​ബ​ന്ധി​ച്ച ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ മാ​സം 31നാ​ണ് സം​സ്ഥാ​ന ശി​ക്ഷ അ​വ​ലോ​ക​ന ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കി​യോ​ഞ്ജ​ർ ജി​ല്ലാ ജ​യി​ലി​ന് പു​റ​ത്ത് ഓ​ഗ​സ്റ്റ് 15ന് ​ദാ​രാ സിം​ഗി​ന്‍റെ മോ​ച​ന​ത്തി​ന് ഇ​രു​നൂ​റോ​ളം പേ​ർ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. തീ​രു​മാ​നം ഒ​ഡീ​ഷ സ​ർ​ക്കാ​ർ നാ​ളെ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കും.

2016, 2019, 2020, 2022, 2023 തു​ട​ങ്ങി​യ വ​ർ​ഷ​ങ്ങ​ളി​ലും വ​ർ​ഗീ​യ പ്ര​ശ്ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ദാ​രാ സിം​ഗി​ന്‍റെ മോ​ച​ന അ​പേ​ക്ഷ സം​സ്ഥാ​ന ശി​ക്ഷ അ​വ​ലോ​ക​ന ബോ​ർ​ഡ് ത​ള്ളി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി താ​ൻ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ മോ​ച​നം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദാ​രാ സിം​ഗ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ മ​നോ​ജ് മി​ശ്ര. വി​ജ​യ് ബി​ഷ്ണോ​യ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Latest News

Corehub Up