Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OdishaPolice

Kouthukam

ഓ​ഡീ​ഷ​യി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജെ​സി​ബി ഡ്രൈ​വ​റു​ടെ സാ​ഹ​സി​ക പാ​ച്ചി​ൽ; സി​നി​മാ​റ്റി​ക്ക​ൽ ചേ​സി​ങ്ങി​നൊ​ടു​വി​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ

ഗ​ഞ്ചാം ജി​ല്ല​യി​ലെ ഖ​ല്ലി​ക്കോ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സി​നെ അ​മ്പ​ര​പ്പി​ച്ച് ജെ​സി​ബി ഡ്രൈ​വ​റു​ടെ സാ​ഹ​സി​ക ര​ക്ഷ​പ്പെ​ട​ൽ. ഉ​ട​മ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഡ്രൈ​വ​റെ പി​ടി​കൂ​ടാ​ൻ ഒ​ന്നി​ല​ധി​കം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​ണ് അ​തി​സാ​ഹ​സി​ക​മാ​യ ചേ​സിം​ഗ് ന​ട​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 15-നാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ജെ​സി​ബി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട​തോ​ടെ ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഖ​ല്ലി​ക്കോ​ട്ട്, രം​ഭ, പു​രു​ഷോ​ത്തം​പൂ​ർ, ക​ബി​സൂ​ര്യ​ന​ഗ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് സം​ഘ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ പ​ല​യി​ട​ത്തും ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, അ​വ​യെ​ല്ലാം ത​ക​ർ​ത്തു​കൊ​ണ്ട് ഡ്രൈ​വ​ർ അ​മി​ത​വേ​ഗ​ത​യി​ൽ മു​ന്നോ​ട്ട് കു​തി​ച്ചു.

പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ തൊ​ട്ടു​പി​ന്നാ​ലെ പി​ന്തു​ട​ർ​ന്ന​തോ​ടെ ക​ബി​സൂ​ര്യ​ന​ഗ​ർ പ​രി​ധി​യി​ലെ ഗു​ഡി​യാ​ലി​ക്ക് സ​മീ​പ​മു​ള്ള പാ​ട​ത്ത് ജെ​സി​ബി ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഈ ​സി​നി​മാ​റ്റി​ക് ചേ​സി​ങ്ങി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up