Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of The NATPAC Team

Ernakulam

നാ​റ്റ്പാ​ക് സം​ഘ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ഠ​നം ആ​രം​ഭി​ച്ചു

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ലും ആ​ലു​വ ന​ഗ​ര​ത്തി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​യി സ​ർ​ക്കാ​ർ സം​ഘ​മാ​യ നാ​റ്റ്പാ​ക് ആ​ദ്യ​ഘ​ട്ട​സം​ഘം പ​ഠ​നം ആ​രം​ഭി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​റ്റ്പാ​ക് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം മേ​ഖ​ല​യി​ലാ​ണ് പ​ഠ​നം ആ​രം​ഭി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​രാ​തി​ർ​ത്തി​യാ​യ പു​ളി​ഞ്ചോ​ടു ക​വ​ല മു​ത​ൽ മം​ഗ​ല​പ്പു​ഴ പാ​ലം വ​രെ​യാ​ണ് പ​ഠ​നം ന​ട​ത്തു​ക. ഇ​തി​ൽ എ​ൻ​എ​ച്ച് മേ​ൽ​പ്പാ​ലം, മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം, പ​റ​വൂ​ർ ക​വ​ല, മം​ഗ​ല​പ്പു​ഴ പാ​ലം എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ക. മൂ​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ ശേ​ഷം ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​ലി​സ്, ഗ​താ​ഗ​ത​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ചെ​യ്യും. അ​തി​ൽ ഏ​റ്റ​വും ഉ​ചി​ത​മാ​യ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച് അ​ത​നു​സ​രി​ച്ചു​ള്ള അ​ന്തി​മ റി​പ്പോ​ർ​ട്ടും ഡി​പി​ആ​റു​മാ​ണ് സ​ർ​ക്കാ​രി​ന് ജ​നു​വ​രി​യി​ൽ സ​മ​ർ​പ്പി​ക്കു​ക.

നേ​ര​ത്തെ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​യും പ​രി​ഗ​ണി​ച്ചാ​ണ് അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക. അ​തി​നു​ശേ​ഷം ര​ണ്ടാം​ഘ​ട്ട പ​ഠ​നം ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ കു​റി​ച്ചാ​യി​രി​ക്കു​മെ​ന്ന് നാ​റ്റ്പാ​ക് പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ് ബി. ​അ​നീ​ഷ് കി​നി പ​റ​ഞ്ഞു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി, വൈ​സ് ചെ​യ​ർ​മാ​ൻ ഫാ​സി​ൽ ഹു​സൈ​ൻ, നാ​റ്റ്പാ​ക് സ​യ​ന്‍റി​സ്റ്റു​മാ​രാ​യ ഡോ. ​അ​നി​ല സി​റി​ൽ, ഡോ. ​എ​ൻ. വാ​സു​ദേ​വ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up