കൊച്ചി: ബോധപൂര്‍വം ഉദ്ദേശ്യമില്ലാതെ അബദ്ധത്തിലോ അവിചാരിതമായോ ദേശീയ ബഹുമതികളെ അവഹേളിച്ച സംഭവങ്ങളില്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി.
അവഹേളിക്കണമെന്ന ഉദ്ദേശ്യമില്ലെന്നു ബോധ്യപ്പെട്ടാല്‍ ദേശീയപതാകയെയോ ഭരണഘടനയെയോ അനാദരവ് കാട്ടിയതിനെ കുറ്റമായി കാണാനാകില്ലെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.