Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Official Level

പി​​താ​​വി​​ന്‍റെ സ്വ​​ത്തി​​ൽ തു​​ല്യ​​പ​​ങ്കാ​​ളി​​ത്തം തേ​​ടി ലക്ഷ്മി വേണു; ടി​​വി​​എ​​സ് കു​​ടും​​ബ​​ത്തി​​ലെ സ്വ​​ത്തു ത​​ർ​​ക്കം ഔദ്യോഗിക തലത്തിലേക്ക്

ചെ​​ന്നൈ: ടി​​വി​​എ​​സ് ഗ്രൂ​​പ്പി​​ലെ സ്വ​​ത്തു​​ക്ക​​ൾ ഭാ​​ഗം​​വ​​യ്ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കു​​ടും​​ബ ത​​ർ​​ക്കം ഒൗ​​ദ്യോ​​ഗി​​ക ത​​ല​​ത്തി​​ലേ​​ക്ക് ക​​ട​​ന്നി​​രി​​ക്കു​​ന്നു. ടി​​വി​​എ​​സ് ഹോ​​ൾ​​ഡിം​​ഗ് ചെ​​യ​​ർ​​മാ​​ൻ വേ​​ണു ശ്രീ​​നി​​വാ​​സ​​ന്‍റെ മ​​ക​​ൾ ല​​ക്ഷ്മി വേ​​ണു, പി​​താ​​വി​​ന്‍റെ കു​​ടും​​ബ​​ശാ​​ഖ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കൂ​​ട്ടു​​കു​​ടും​​ബ സ്വ​​ത്തു​​ക്ക​​ൾ നി​​യ​​മ​​പ​​ര​​മാ​​യി വീ​​തം വ​​യ്ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

പി​​താ​​വി​​ന് അ​​യ​​ച്ച നോ​​ട്ടീ​​സി​​ൽ, കു​​ടും​​ബ​​നാ​​ഥ​​ൻ എ​​ന്ന നി​​ല​​യി​​ലു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വങ്ങ​​ൾ നി​​റ​​വേ​​റ്റ​​ണ​​മെ​​ന്നും സ്വ​​ത്തു​​ക്ക​​ൾ നീ​​തി​​പൂ​​ർ​​വ​​വും നി​​യ​​മ​​പ​​ര​​വു​​മാ​​യി വീ​​തം​​വ​​യ്ക്കു​​ന്ന​​ത് ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും ല​​ക്ഷ്മി ആ​​വ​​ശ്യ​​പ്പെ​​ട്ടു. 2005ൽ ​​ഭേ​​ദ​​ഗ​​തി ചെ​​യ്ത 1956ലെ ​​ഹി​​ന്ദു പി​​ന്തു​​ട​​ർ​​ച്ചാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം കു​​ടും​​ബസ്വ​​ത്തി​​ൽ ത​​നി​​ക്ക് തു​​ല്യ അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്ന് അ​​വ​​ർ വാ​​ദി​​ക്കു​​ന്നു. നി​​യ​​മ​​ത്തി​​ലെ സെ​​ക‌്ഷ​​ൻ 6 ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ട്, പി​​തൃ​​സ്വ​​ത്തി​​ൽ പെ​​ണ്‍​മ​​ക്ക​​ൾ​​ക്കും ആ​​ണ്‍​മ​​ക്ക​​ൾ​​ക്കു​​ള്ള അ​​തേ അ​​വ​​കാ​​ശ​​ങ്ങ​​ളു​​ണ്ടെ​​ന്നും സ്വ​​ത്ത് ഭാ​​ഗം വ​​യ്ക്കാ​​ൻ സ്വ​​ത​​ന്ത്ര​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ടാ​​മെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.

വി​​എ​​സ് ട്ര​​സ്റ്റ്, മ​​റ്റ് ഹോ​​ൾ​​ഡിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലൂ​​ടെ കൈ​​വ​​ശം വ​​ച്ചി​​രി​​ക്കു​​ന്ന കു​​ടും​​ബ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ ത​​ർ​​ക്ക​​ത്തി​​ലു​​ള്ള​​ത്. 2020ലെ ​​ടി​​വി​​എ​​സ് കു​​ടും​​ബ ക​​രാ​​ർ പ്ര​​കാ​​രം വേ​​ണു ശ്രീ​​നി​​വാ​​സ​​ൻ ശാ​​ഖ​​യ്ക്ക് അ​​നു​​വ​​ദി​​ച്ച ബി​​സി​​ന​​സു​​ക​​ളും സ്വ​​ത്തു​​ക്ക​​ളും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ടി​​വി​​എ​​സ് ഹോ​​ൾ​​ഡിം​​ഗ്സ്, ടി​​വി​​എ​​സ് മോ​​ട്ടോ​​ർ ക​​ന്പ​​നി, ടി​​വി​​എ​​സ് ക്രെ​​ഡി​​റ്റ് സ​​ർ​​വീ​​സ​​സ്, സു​​ന്ദ​​രം-​​ക്ലേ​​ട്ട​​ണ്‍ എ​​ന്നി​​വ​​യി​​ലെ ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്ത​​വും ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

ല​​ക്ഷ്മി വേ​​ണു സ്വ​​ത്ത് വി​​ഭ​​ജ​​നം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ട്?

ടി​​വി​​എ​​സ് കു​​ടും​​ബം ഉ​​ൾ​​പ്പെ​​ട്ട 2020ലെ ​​ഒ​​ത്തു​​തീ​​ർ​​പ്പ് ക​​രാ​​ർ ത​​ന്‍റെ അ​​ടു​​ത്ത കു​​ടും​​ബ​​ത്തി​​നു​​ള്ളി​​ലെ സ്വ​​ത്ത് വി​​ഭ​​ജ​​ന​​മാ​​യി ക​​ണ​​ക്കാ​​ക്കാ​​നാ​​വി​​ല്ല എ​​ന്ന ല​​ക്ഷ്മി​​യു​​ടെ വാ​​ദ​​മാ​​ണ് ത​​ർ​​ക്ക​​ത്തി​​ന്‍റെ കാ​​ത​​ൽ.

വേ​​ണു ശ്രീ​​നി​​വാ​​സ​​ൻ കു​​ടും​​ബ​​ത്തി​​നു​​ള്ളി​​ൽ സ്വ​​ത്തു​​ക്ക​​ൾ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കാ​​നോ ഭാ​​ഗം വ​​യ്ക്കാ​​നോ ഉ​​ള്ള ന​​ട​​പ​​ടി​​ക​​ളൊ​​ന്നും ഇ​​തു​​വ​​രെ ആ​​രം​​ഭി​​ക്കു​​ക​​യോ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണ് മ​​ക​​ളു​​ടെ വാ​​ദം. കു​​ടും​​ബ ബി​​സി​​ന​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തുകൊ​​ണ്ടുമാ​​ത്രം ഒ​​രാ​​ൾ​​ക്ക് അ​​തി​​ൽ പൂ​​ർ​​ണ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം ല​​ഭി​​ക്കു​​ക​​യോ മ​​റ്റ് കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ നി​​യ​​മ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​കു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ലെ​​ന്നും അ​​വ​​ർ വാ​​ദി​​ക്കു​​ന്നു.

ത​​ന്‍റെ അ​​വ​​കാ​​ശ​​ങ്ങ​​ളെ അ​​വ​​ഗ​​ണി​​ച്ചു​​കൊ​​ണ്ട് കു​​ടും​​ബ സ്വ​​ത്തു​​ക്ക​​ളു​​ടെ ഗു​​ണ​​ഭോ​​ക്തൃ അ​​വ​​കാ​​ശ​​ങ്ങ​​ൾ സ​​ഹോ​​ദ​​ര​​ൻ സു​​ദ​​ർ​​ശ​​ന് അ​​നു​​കൂ​​ല​​മാ​​യി കേ​​ന്ദ്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ല​​ക്ഷ്മി ആ​​രോ​​പി​​ച്ചു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തെ നി​​യ​​മ​​പ​​ര​​മാ​​യ പ്ര​​ശ്ന​​മാ​​യും വി​​ശ്വാ​​സ​​വ​​ഞ്ച​​ന​​യാ​​യു​​മാ​​ണ് അ​​വ​​ർ വി​​ശേ​​ഷി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നി​​യ​​മ​​പ​​ര​​മാ​​യ നോ​​ട്ടീ​​സ് അ​​യ​​ച്ചെ​​ങ്കി​​ലും, സൗ​​ഹാ​​ർ​​ദ​​പ​​ര​​മാ​​യ ഒ​​രു ഒ​​ത്തു​​തീ​​ർ​​പ്പി​​നാ​​ണ് ല​​ക്ഷ്മി മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​ത്.

മ​​ക​​ൾ​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി മ​​ല്ലി​​ക ശ്രീ​​നി​​വാ​​സ​​ൻ

ല​​ക്ഷ്മി​​യു​​ടെ ആ​​വ​​ശ്യ​​ത്തി​​ന് അ​​മ്മ മ​​ല്ലി​​ക ശ്രീ​​നി​​വാ​​സ​​ൻ പ​​ര​​സ്യ പി​​ന്തു​​ണ​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. കു​​ടും​​ബ സ്വ​​ത്തു​​ക്ക​​ളി​​ൽ മ​​ക​​ൾ​​ക്ക് ന്യാ​​യ​​മാ​​യ അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്നാ​​ണ് അ​​മ്മ പ​​റ​​യു​​ന്ന​​ത്.

സൗ​​ഹാ​​ർ​​ദ​​പ​​ര​​മാ​​യ ഒ​​ത്തു​​തീ​​ർ​​പ്പി​​ലെ​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളി​​ൽ ഇ​​തു​​വ​​രെ കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് മ​​ല്ലി​​ക പ​​റ​​ഞ്ഞു. കു​​ടും​​ബ കാ​​ര്യ​​ങ്ങ​​ളി​​ൽ മ​​ക​​നും മ​​ക​​ൾ​​ക്കും തു​​ല്യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.

“ഒ​​രു അ​​മ്മ​​യെ​​ന്ന നി​​ല​​യി​​ൽ എ​​നി​​ക്ക് മ​​ക​​നും മ​​ക​​ളും എ​​ല്ലാ അ​​ർ​​ഥ​​ത്തി​​ലും തു​​ല്യ​​രാ​​ണ്. കു​​ടും​​ബസ്വ​​ത്തു​​ക്ക​​ളി​​ൽ സു​​ദ​​ർ​​ശ​​ന്‍റേ​​തി​​ന് തു​​ല്യ​​മാ​​യ, ന്യാ​​യ​​മാ​​യ വി​​ഹി​​തം ല​​ക്ഷ്മി​​ക്കു​​ണ്ടെ​​ന്ന് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്നു,” ​​മ​​ല്ലി​​ക ശ്രീ​​നി​​വാ​​സ​​ൻ പ​​റ​​ഞ്ഞു.

Latest News

Corehub Up