Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Official Negligence

Idukki

ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ: സ്‌​കൂ​ള്‍ മൈ​താ​നം ന​ശി​ക്കു​ന്നു

മൂ​ന്നാ​ര്‍: ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മൈ​താ​നം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.

ദേ​വി​കു​ളം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന്‍റെ മൈ​താ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്. മൂ​ന്ന് ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന മൈ​താ​ന​മാ​ണ് പ​രി​ച​ര​ണ​മി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ ന​ശി​ക്കു​ന്ന​ത്. മൈ​താ​ന​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​നോ​ദ​ത്തി​നോ കാ​യി​ക പ​രി​ശീ​ല​ന​ത്തി​നോ സ്ഥ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഉ​ദാ​സീ​ന​ത​യും മൈ​താ​നം ഇ​ത്ത​ര​ത്തി​ൽ മോ​ശ​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി. നി​ര​വ​ധി ത​വ​ണ വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും മാ​റി​മാ​റി വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ ആ​വ​ശ്യം കേ​ട്ട​താ​യി ഭാ​വി​ച്ചി​ല്ല.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി മൈ​താ​നം ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up