Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Official Vehicle

Alappuzha

ഔ​ദ്യോ​ഗി​ക വാ​ഹ​നം വ​രാ​ൻ വൈ​കി; സു​രേ​ഷ് ഗോ​പി ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ട​ങ്ങി

ആ​ല​പ്പു​ഴ: ഔ​ദ്യോ​ഗി​ക വാ​ഹ​നം വ​രാ​ൻ വൈ​കി​യ​തി​നെത്തുട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ആ​ല​പ്പു​ഴ​യി​ലെ വ​സ്ത്രവ്യാ​പാ​ര​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം സു​രേ​ഷ് ഗോ​പി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഔ​ദ്യോ​ഗി​ക വാ​ഹ​നം ക​ണ്ടി​ല്ല. ജ​ന​ത്തി​ര​ക്കു​ കാ​ര​ണ​മാണ് മാ​റ്റി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം വ​രാ​ൻ വൈ​കി​യ​ത്.

ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ഓ​ട്ടോ​യി​ൽ ക​യ​റി​യ കേ​ന്ദ്ര​മ​ന്ത്രി മു​ൻ എം​പി എ.​എം. ആ​രി​ഫി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോയി. ആ​രി​ഫി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ങ്ങോ​ട്ടേ​ക്ക് പോ​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. കേ​ന്ദ്ര​മ​ന്ത്രി ക​യ​റി​യ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ര​ണ്ട് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും അ​ക​മ്പ​ടി​യാ​യി. ആ​രി​ഫി​ന്‍റെ വീ​ട്ടി​ൽ കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ച്ച​പ്പോ​ൾ ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​വി​ടെ​ത്തി. തു​ട​ർ​ന്ന് ഈ ​വാ​ഹ​ന​ത്തി​ൽ ക​യ​റി റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ദ്ദേ​ഹം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ മ​ട​ങ്ങി.

രാ​വി​ലെ 11.30ന് ​വീ​ട്ടി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി 45 മി​നി​റ്റ് വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ച് ചാ​യ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്ന് എ.​എം. ആ​രി​ഫ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Latest News

Corehub Up