Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ohio

America

സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ "റൺ ഫോർ നിമിൽ' സം​ഘ​ടി​പ്പി​ച്ചു

ഒ​ഹാ​യോ: മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും ആ​രോ​ഗ്യ​ബോ​ധ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (COMA) സം​ഘ​ടി​പ്പി​ച്ച "റ​ൺ ഫോ​ർ നി​മി​ൽ' 5K race വ​ൻ വി​ജ​യ​മാ​യി.

പ്ലെ​യി​ൻ സി​റ്റി​യി​ലെ മ​നോ​ഹ​ര​മാ​യ ഗ്ലേ​ഷ്യ​ർ റി​ഡ്ജ് മെ​ട്രോ പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്കം നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ പ്രാ​യ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് പാ​ർ​ക്കി​ൽ കേ​ര​ള​ത്തി​ന്‍റെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

രാ​വി​ലെ എ‌​ട്ടി​ന് ര​ജി​സ്ട്രേ​ഷ​നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ടി-​ഷ​ർ​ട്ടു​ക​ളും ഇ​വി​ടെ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് 8.30ന് ​ആ​വേ​ശ​ക​ര​മാ​യ 5K റ​ണ്ണി​ന് ഫ്ലാ​ഗ് ഓ​ഫ് ന​ൽ​കി.

മൂ​ന്ന് മൈ​ൽ ദൈ​ർ​ഘ്യ​മു​ള്ള 5K റ​ണ്ണി​ന് പു​റ​മെ, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചെ​റി​യ ട്രെ​യി​ൽ റ​ണ്ണും ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ഐ​ടി പ്ര​ഫ​ഷ​ണ​ലും സി​നി​മാ​പ്രേ​മി​യും മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യി​രു​ന്ന ഈ ​ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ നി​മി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ഈ 5K ​റ​ൺ സ​മ​ർ​പ്പി​ച്ച​ത്.

സ​മൂ​ഹ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും കൂ​ട്ടാ​യ്മ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം, നി​മി​ലി​ന്‍റെ കു​ടും​ബ​ത്തോ​ടു​ള്ള ഒ​ഹാ​യോ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​വും സ്നേ​ഹ​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ച​ട​ങ്ങാ​യി ഈ ​റ​ൺ മാ​റി.

 

Latest News

Corehub Up