Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ohio Shooting

America

ഒ​ഹാ​യോയി​ൽ വെ​ടി​വ​യ്പ്; 12 പേ​ർ​ക്ക് പ​രി​ക്ക്

ഒ​ഹാ​യോ: അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 12 പേ​ർ​ക്ക് പ​രി​ക്ക്. ഒ​ഹാ​യോ​യി​ലെ ടോ​ളി​ഡോ​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ന​ട​ന്നു​വ​രു​ന്ന പ്ര​ശ​സ്ത​മാ​യ വേ​ന​ൽ​ക്കാ​ല ഉ​ത്സ​വ​ത്തി​നി​ട​യി​ലേ​ക്കാ​ണ് അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ​ര​സ്പ​രം വെ​ടി​യു​തി​ർ​ത്ത ര​ണ്ട് അ​ക്ര​മി​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നിഗമനം. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെര​ച്ചി​ൽ ശക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വെ​ടി​വയ്പിൽ പ​രി​ക്കേ​റ്റ​വ​രി​ൽ 14 വ​യ​സു​ള്ള കു​ട്ടി മു​ത​ൽ 61 വ​യ​സുള്ള വ​യോ​ധി​ക​ൻ വ​രെ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളാ​ണ്. ഇ​വ​രി​ൽ ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ടി​വയ്പ് ന​ട​ക്കു​മ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി​യാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്സ​വ ന​ഗ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ക​യും കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നു വ​രു​ന്ന ജ​ന​പ്രി​യ ഉ​ത്സ​വ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച അ​ക്ര​മി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ങ്ങേ​യ​റ്റം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ടോ​ളി​ഡോ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ജോ​സ​ഫ് ഹെ​ഫെ​ർ​ന​ൻ പ്ര​തി​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ ഒ​ഹാ​യോ ഗ​വ​ർ​ണ​ർ മൈ​ക്ക് ഡി​വി​ൻ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യും വേ​ഗം നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

Latest News

Corehub Up