വാഷിംഗ്ടൺ ഡിസി: ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഒഹായോയുടെ സമ്പദ്വ്യവസ്ഥയെ ഉയരങ്ങളിലേക്ക് എത്തിക്കാനും നികുതികൾ കുറയ്ക്കാനും അമേരിക്കൻ ഊർജ ആധിപത്യം പ്രോത്സാഹിപ്പിക്കാനും രാമസ്വാമിക്ക് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രാമസ്വാമി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന് വിമർശനങ്ങൾ നേരിട്ടു. രാമസ്വാമിക്കെതിരേ വംശീയമായ ആക്രമണങ്ങളും രൂക്ഷമായ പ്രതികരണങ്ങളും ഉയർന്നു വന്നു.