Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old MC Road Is

Kottayam

ഓ​ൾ​ഡ് എം​സി റോ​ഡി​ൽ യാ​ത്ര ദു​ഷ്ക​രം

ഏ​റ്റു​മാ​നൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഹ​മ്പു​ക​ളും കു​ഴി​ക​ളും ഓ​ൾ​ഡ് എം​സി റോ​ഡി​ലെ യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു. എം​സി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​മ്പോ​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​റോ​ഡി​നെ​യാ​ണ്. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം മു​ത​ൽ തെ​ള്ള​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഹ​മ്പു​ക​ൾ ഉ​ള്ള​ത്.

എ​ട്ടു നി​ര വ​രെ​യു​ള്ള വ​ലി​യ ഹ​മ്പു​ക​ളി​ൽ ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും ചെ​റു​കാ​റു​ക​ളും വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഹ​മ്പു​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ കു​ഴി​ക​ൾ കൂ​ടി രൂ​പ​പ്പെ​ട്ട​തോ​ടെ അ​പ​ക​ട ഭീ​ഷ​ണി വ​ർ​ധി​ച്ചി​രി​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഹ​മ്പു​ക​ളി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു മ​റി​യു​ന്ന​തു പ​തി​വാ​ണ്.

150 മീ​റ്റ​റി​നു​ള്ളി​ൽ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ൽ​നി​ന്നു വ​രു​ന്ന​വ ഉ​ൾ​പ്പെ​ടെ 23 അ​ശാ​സ്ത്രീ​യ ഹ​മ്പു​ക​ളാ​ണു​ള്ള​ത്. കാ​രി​ത്താ​സ്, മാ​താ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ളാ​ണ് ദി​വ​സ​വും ഈ ​വ​ഴി വ​രു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ന​ടു​വൊ​ടി​ക്കു​ന്ന ഹ​മ്പു​ക​ൾ ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഏ​റ്റു​മാ​നൂ​ർ ജ​ന​കീ​യ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം ഏ​റ്റു​മാ​നൂ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (നി​ര​ത്ത് വി​ഭാ​ഗം) അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജ​ന​കീ​യ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ് പ​റ​ഞ്ഞു.

കു​രു​ക്കാ​യി കു​ഴി​ക​ൾ

ഓ​ൾ​ഡ് എം​സി റോ​ഡി​ൽ നി​റ​യെ കു​ഴി​ക​ളാ​ണ്. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം മു​ത​ൽ പാ​റോ​ലി​ക്ക​ൽ വ​രെ​യാ​ണ് വ്യാ​പ​ക​മാ​യി കു​ഴി​ക​ളു​ള്ള​ത്. കേ​ബി​ളു​ക​ളും ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് റോ​ഡ് കു​ഴി​ച്ച​ത്. ഇ​ത് തീ​ർ​ത്തും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി അ​ട​ച്ച​താ​ണ് വി​ന​യാ​യ​ത്.

കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ അ​ട​ച്ചെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ കു​ഴി പൂ​ർ​ണ​മാ​യി മൂ​ടി​യി​ട്ടി​ല്ല. മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡ് ലെ​വ​ലി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന് മു​ഴ​പോ​ലെ നി​ൽ​ക്കു​ന്നു. തു​ട​രെ​ത്തു​ട​രെ​യു​ള്ള ഈ ​കു​ഴി​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു.

എം​സി റോ​ഡി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഭാ​ഗി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ഓ​ൾ​ഡ് എം​സി റോ​ഡ് ന​വീ​ക​രി​ച്ച് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത​ത്. അ​ന്നു മു​ത​ൽ നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത​മാ​യി റോ​ഡ് തോ​ന്നും​പ​ടി കു​ഴി​യെ​ടു​ത്ത് ന​ശി​പ്പി​ച്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക്ക് ത​യ്യാ​റാ​കു​ന്നി​ല്ല.

Latest News

Corehub Up