Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Olympian

ജി​​ന്‍​സ​​ണ്‍ ജോ​​ണ്‍​സ​​ന്‍ വി​​ര​​മി​​ച്ചു

പേ​​രാ​​മ്പ്ര (കോ​​ഴി​​ക്കോ​​ട്): ഒ​​ളി​​മ്പ്യ​​ന്‍ ജി​​ന്‍​സ​​ണ്‍ ജോ​​ണ്‍​സ​​ണ്‍ കാ​​യി​​ക മ​​ത്സ​​ര രം​​ഗ​​ത്തു നി​​ന്ന് വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ച​​ക്കി​​ട്ട​​പാ​​റ​​യി​​ലെ സ്വ​​ന്തം വീ​​ട്ടി​​ല്‍ നി​​ന്ന് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ വ​​ഴി​​യാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം. സ്വ​​രം ന​​ന്നാ​​യി​​രി​​ക്കു​​മ്പോ​​ള്‍ ഗാ​​നാ​​ലാ​​പ​​നം നി​​ര്‍​ത്തു​​ന്ന​​താ​​ണ് അ​​ഭി​​കാ​​മ്യ​​മെ​​ന്ന് പ്ര​​ഖ്യാ​​പ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജി​​ന്‍​സ​​ണ്‍ ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു.

ച​​ക്കി​​ട്ട​​പാ​​റ എ​​ന്ന മ​​ല​​യോ​​ര ഗ്രാ​​മ​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന സ്തം​​ഭ​​മാ​​ണ് ജി​​ന്‍​സ​​ണ്‍. ആ​​ദ്യ കാ​​യി​​ക ഗു​​രു കെ.​​എം. പീ​​റ്റ​​റി​​ന്‍റെ കൈ ​​പി​​ടി​​ച്ച് ഓ​​ട്ടം തു​​ട​​ങ്ങി​​യ ജി​​ന്‍​സ​​ണ്‍ ലോ​​ക കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ സ്വ​​പ്ന​​മാ​​യ ഒ​​ളി​​മ്പി​​ക്‌​​സി​​ല്‍ വ​​രെ എ​​ത്തി. 2007 മു​​ത​​ല്‍ 2023വ​​രെ 16 വ​​ര്‍​ഷ​​ക്കാ​​ലം ദേ​​ശീ​​യ, അ​​ന്ത​​ര്‍​ദേ​​ശീ​​യ ത​​ല​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ വെ​​ങ്ക​​ല​​വും വെ​​ള്ളി​​യും സ്വ​​ര്‍​ണ​​മെ​​ഡ​​ലു​​ക​​ളു​​മാ​​യി വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ചു.

800, 1500 മീ​​റ്റ​​ര്‍ ഓ​​ട്ട​​ത്തി​​ലാ​​ണ് ശ്ര​​ദ്ധ പ​​തി​​പ്പി​​ച്ച​​ത്. കോ​​ല്‍​ക്ക​​ത്ത​​യി​​ല്‍ ന​​ട​​ന്ന നാ​​ഷ​​ണ​​ല്‍ സ്‌​​കൂ​​ള്‍ അ​​ത്‌ല​​റ്റി​​ക് മീ​​റ്റി​​ല്‍ 800 മീ​​റ്റ​​ര്‍ ഓ​​ട്ട​​മാ​​യി​​രു​​ന്നു ദേ​​ശീ​​യ ത​​ല​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം. 2023ല്‍ ​​ചൈ​​ന​​യി​​ല്‍ ന​​ട​​ന്ന ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​ല്‍ വെ​​ങ്ക​​ല മെ​​ഡ​​ല്‍ നേ​​ടി​​യ​​താ​​ണ് അ​​വ​​സാ​​ന അ​​ന്ത​​ര്‍​ദേ​​ശീ​​യ മ​​ത്സ​​രം. ജി​​വി രാ​​ജ, അ​​ര്‍​ജു​​ന അ​​വാ​​ര്‍​ഡു​​ക​​ള്‍ അ​​ട​​ക്കം നി​​ര​​വ​​ധി ഉ​​പ​​ഹാ​​ര​​ങ്ങ​​ള്‍ ഇ​​തി​​നോ​​ട​​കം ക​​ര​​സ്ഥ​​മാ​​ക്കി.

2015ലെ ​​ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്, 2017ലെ ​​ഭു​​വ​​നേ​​ശ്വ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്, 2018ലെ ​​ജ​​ക്കാ​​ര്‍​ത്ത ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ് എ​​ന്നി​​വ​​യി​​ല്‍ മെ​​ഡ​​ലു​​ക​​ള്‍ നേ​​ടി​​യി​​ട്ടു​​ണ്ട്. 2016ല്‍ ​​ന​​ട​​ന്ന റി​​യോ ഒ​​ളി​​മ്പി​​ക്സി​​ല്‍ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു. ര​​ണ്ട് ദേ​​ശീ​​യ റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ ഭേ​​ദി​​ക്കാ​​ന്‍ ജി​​ന്‍​സ​​നു ക​​ഴി​​ഞ്ഞു. 2018ല്‍ ​​ഗോ​​ഹ​​ട്ടി​​യി​​ല്‍ ന​​ട​​ന്ന ഇ​​ന്‍റ​​ര്‍​സ്റ്റേ​​റ്റ് നാ​​ഷ​​ണ​​ല്‍ അ​​ത‌്‌ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 800 മീ​​റ്റ​​റി​​ല്‍ 42 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള റി​​ക്കാ​​ര്‍​ഡും ഇ​​തേ വ​​ര്‍​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ല്‍ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സി​​ല്‍ 1500 മീ​​റ്റ​​റി​​ല്‍ 23 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള റി​​ക്കാ​​ര്‍​ഡും മ​​റി​​ക​​ട​​ന്നു.

മാ​​ര്‍ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​ലെ ഡോ. ​​ജോ​​ര്‍​ജ് ഇ​​മ്മാ​​നു​​വേ​​ല്‍, ക​​ര​​സേ​​ന​​യി​​ലെ മു​​ഹ​​മ്മ​​ദ് കു​​ഞ്ഞി, ഒ​​ടു​​വി​​ല്‍ ജെ.​​എ​​സ്. ഭാ​​ട്യ എ​​ന്നി​​വ​​രാ​​ണ് ജി​​ന്‍​സ​​ന്‍റെ കു​​തി​​പ്പി​​നു വ​​ഴി​​യൊ​​രു​​ക്കി​​യ കാ​​യി​​ക ഗു​​രു​​ക്ക​​ന്മാ​​ര്‍. മാ​​താ​​പി​​താ​​ക്ക​​ളാ​​യ ജോ​​ണ്‍​സ​​ണും ഷൈ​​ല​​ജ​​യും ഭാ​​ര്യ ഡോ. ​​ല​​ക്ഷ്മി​​യും ആ​​ര്‍​മി​​യി​​ല്‍ ജൂ​​ണി​​യ​​ര്‍ ക​​മാ​​ന്‍​ഡ് ഓ​​ഫീ​​സ​​റാ​​യ ജി​​ന്‍​സ​​ന്‍റെ നേ​​ട്ട​​ങ്ങ​​ളി​​ല്‍ അ​​ഭി​​മാ​​നം കൊ​​ള്ളു​​ന്നു.

Latest News

Corehub Up