Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OlympicCommittee

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നി​ൽ പോ​ര് മു​റു​കു​ന്നു; പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി​യു​മാ​യി ഉ​ഷാ ക്യാ​മ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നി​ലെ അ​ധി​കാ​ര​പ്പോ​ര് രൂ​ക്ഷ​മാ​കു​ന്നു. ത​ന്നെ പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് പി.​ടി. ഉ​ഷ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്  ഉ​ഷാ ക്യാ​മ്പ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​വും ഉ​ഷ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം കൂ​ടു​ത​ൽ ക​ടു​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും കാ​യി​ക​മ​ന്ത്രി​യെ​യും നേ​ര​ത്തേ​ത​ന്നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി. 

മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം പി.​ടി. ഉ​ഷ​യെ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി മാ​റ്റി​നി​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ വി​വി​ധ കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ഐ​ഒ​എ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ഉ​ഷ​യെ അംഗീകരിക്കില്ലെന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഐ​ഒ​എ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ദേ​ശീ​യ കാ​യി​ക ഫെ​ഡ​റേ​ഷ​ന്‍റെ നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച് ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ അം​ഗ​മാ​ക​ണം. എ​ന്നാ​ൽ പി.​ടി. ഉ​ഷ​യ്ക്ക് അ​തി​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ര​ണ്ടു പ്ര​തി​നി​ധി​ക​ളി​ൽ ഒ​രാ​ളാ​യി ഉ​ഷ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഐ​ഒ​എ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​യാ​ൾ എ​സ്ഒ​എം അം​ഗ​മോ ജ​ന​റ​ൽ അ​സം​ബ്ലി അം​ഗ​മോ ആ​യി​രി​ക്ക​ണം. 2022ൽ ​എ​സ്ഒ​എം വി​ഭാ​ഗ​ത്തി​ലൂ​ടെ എ​തി​രി​ല്ലാ​തെ​യാ​ണ് ഉ​ഷ ഐ​ഒ​എ​യു​ടെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Latest News

Corehub Up