പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒളിംപിക് ലയോനെയ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
പിഎസ്ജിക്ക് വേണ്ടി സെന്നി മയൂളുവും മൈക ഗോഡ്സും ആണ് ഗോളുകൾ നേടിയത്. മയൂളു 72-ാം മിനിറ്റിലും ഗോഡ്സ് 84-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് 17 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.