Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Celebrations.

Thiruvananthapuram

ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് ഒരുങ്ങി ത​ല​സ്ഥാ​ന ന​ഗ​രി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രം ഓ​ണം വാ​രാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്നു. വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി​ക​ളു​ടെ​യും പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നി​ശാ​ഗ​ന്ധി, ക​ന​ക​ക്കു​ന്ന്, വെ​ള്ള​യ​ന്പ​ലം, പാ​ള​യം എ​ൽ​എം​എ​സ് ജം​ഗ്ഷ​ൻ, സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​രം, ആ​യൂ​ർ​വേ​ദ കോ​ളേ​ജ്, ഓ​വ​ർ​ബ്രി​ഡ്ജ് ജം​ഗ്ഷ​ൻ, കി​ഴ​ക്കേ​കോ​ട്ട, ത​ന്പാ​നൂ​ർ, ക​വ​ടി​യാ​ർ, നി​യ​മ​സ​ഭ പ​രി​സ​രം ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ​ന്പാ​ടും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​നു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​രു​ത്തി​നാ​ലി​നു വൈ​കു​ന്നേ​രം നി​ശാ​ഗ​ന്ധി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര​ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു ന​ടി ശോ​ഭ​ന അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​യും ആ​ഘോ​ഷ​രാ​വു​ക​ൾ​ക്ക് ആ​ന​ന്ദം പ​ക​രും.

ഇ​രു​പ​ത്തി​നാ​ല് മു​ത​ൽ മു​പ്പ​ത് വ​രെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ 35 വേ​ദി​ക​ളി​ൽ 340 ൽ​പ​രം പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മൂ​വാ​യി​ര​ത്തി​ൽ​പ്പ​രം ക​ലാ​കാ​ര​ൻ​മാ​രു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ കാ​ണി​ക​ൾ​ക്ക് പു​ത്ത​നു​ണ​ർ​വ് സ​മ്മാ​നി​ക്കും. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും നി​ല​നി​ർ​ത്തി​യു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഓ​രോ ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. കൈ​ത​പ്രം ദാ​മോ​ദര​ൻ ന​ന്പൂ​തി​രി, വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, ഉ​ണ്ണി ​മോ​നോ​ൻ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, പ​ന്ത​ളം ബാ​ല​ൻ, ന​ജിം അ​ർ​ഷാ​ദ്, വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, ഹ​രി​ശ​ങ്ക​ർ, അ​നൂ​പ് ശ​ങ്ക​ർ എ​ന്നീ ക​ലാ​കാ​ര​ൻ​മാ​ർ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. മു​പ്പ​തി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ ഫ്ളോ​ട്ടു​ക​ൾ അ​ക​ന്പ​ടി സേ​വി​ക്കും.

മാ​ന​വീ​യം വീ​ഥി​യി​ൽ നി​ന്നും വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ഫ്ളോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര പാ​ള​യം, സ്റ്റാ​ച്യു, ആ​യൂ​ർ​വേ​ദ കോ​ള​ജ് വ​ഴി കി​ഴ​ക്കേ​കോ​ട്ട​യി​ൽ സ​മാ​പി​ക്കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള 62 വ​കു​പ്പു​ക​ൾ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ന്‍റെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും മു​ടി​യേ​റ്റ്, പ​ട​യ​ണി, തോ​ൽ​പ്പാ​വ​കൂ​ത്ത് ഉ​ൾ​പ്പെ​ടെ ഓ​രോ വേ​ദി​ക​ളി​ലും അ​ര​ങ്ങേ​റും.

Latest News

Corehub Up