കൂടരഞ്ഞി: ഓടപ്പൊയിൽ വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് അംഗം റോയി ആക്കേൽ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് ജോസഫ് കോഴനാതടത്തിൽ അധ്യക്ഷത വഹിച്ചു. എഡിഎസ് പ്രസിഡന്റ് എൽസമ്മ ജോർജ്, സിഡിഎസ് അംഗം ഷൈനി വാഹാനിയിൽ, സെക്രട്ടറി ഓമന പുതുപറമ്പിൽ, ആശാ വർക്കർ ബിന്ദു നന്ദനൻ, അങ്കണവാടി അധ്യാപിക ഉഷാകുമാരി, രമണി ചുഴനിയിൽ എന്നിവർ പ്രസംഗിച്ചു. സജി വാഹിനിയിൽ, ഷിജു ശൗര്യാമാക്കൽ, ജെയിംസ് സ്തുതിക്കാട്ട്, എസ്.ഡി. ബിജു, ബെന്നി എത്തിലിൽ എന്നിവർ നേതൃത്വം നൽകി.