കൊല്ലം: കിടപ്പുരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അശരണര്‍ക്കും ഓണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് അവരുടെ വീട്ടില്‍ കൊണ്ടെത്തിക്കുന്ന വി കെയര്‍ പാലിയേറ്റീവ് & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പദ്ധതിയായ ഓണവണ്ടിക്ക് സഹായമൊരുക്കി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂള്‍ പാലിയേറ്റീവ് ക്ലബ്.
പ്രിന്‍സിപ്പല്‍ ഉഷാപോളില്നിന്ന് ആദ്യ ഉത്പന്നം സ്വീകരിച്ചു വി കെയര്‍ പാലിയേറ്റീവ് ചെയര്മാന് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഉഷ പോള്‍, ട്രഷറര്‍ ബെറ്റ്സി എഡിസണ്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫ്ലാവിയ മാര്ട്ടിന്, സിസ്റ്റര്‍ ഷൈബി, അധ്യാപകരായ ശാന്തിനി പ്രകാശ്, സുനില മേരി, വിദ്യാര്‍ഥി പ്രതിനിധികളായ ഫ്രാന്സീസിയ, റോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.