Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oncologist

Palakkad

ചി​റ്റൂ​ർ താലൂക്ക് ആശുപത്രിയിൽ ആ​ഴ്ച​യി​ൽ ര​ണ്ടുദി​വ​സം ഓ​ങ്കോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​നം ലഭിക്കും

ചി​റ്റൂ​ർ: കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കാ​യി ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന ചി​റ്റൂ​ർ മേ​ഖ​ല​യി​ലെ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ം. ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ.​വി.​എ​സ്.​ ദി​വ്യ​യെ ചി​റ്റൂ​രി​ലേ​ക്ക് നി​യ​മി​ച്ചു.

ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ രോ​ഗി​ക​ൾ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കാ​യി ഏ​റെ ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം എം​എ​ൽ​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ കാ​ൻ​സ​ർ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്.

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ.​വി.​എ​സ്. ദി​വ്യ​യു​ടെ സേ​വ​നം ആ​ഴ്ച​യി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും ചി​റ്റൂ​രി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​രം​ഭ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം, കീ​മോ​തെ​റാ​പ്പി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തോ​ടെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സേ​വ​ന​ത്തി​നാ​യി ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് നി​ര​ന്ത​രം യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം കു​റ​യ്ക്കാ​നാ​കും. രോ​ഗ​നി​ർ​ണ​യം മു​ത​ൽ തു​ട​ർ​ചി​കി​ത്സ​യും പ​രി​ച​ര​ണ​വും വ​രെ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും തു​റ​ക്കും.

കാൻ​സ​ർ ചി​കി​ത്സ ദീ​ർ​ഘ​കാ​ലം തു​ട​രേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​ചെല​വും സ​മ​യ​ന​ഷ്ട​വും രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ ഭാ​ര​മാ​ണ്. ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ ഗ്രാ​മീ​ണ, അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് ഈ ​തീ​രു​മാ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

Latest News

Corehub Up