Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One More Arrested

Thiruvananthapuram

കോ​വ​ളം സ്പാ പീ​ഡ​നം: ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തെ സ്പാ ​പീ​ഡ​ന കേ​സി​ൽ ഒ​രാ​ളെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജി​മി​ല​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. പെ​ണ്‍​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച പ​ത്ത് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. പ​ത്ത് പേ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട്, ത​മി​ഴ്നാ​ട്, ബെംഗളൂരു ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​തി​നാ​റു​കാ​രി​യെ എ​ത്തി​ച്ച് പ​ല​ർ​ക്കും കാ​ഴ്ച​വ​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​വ​ള​ത്തെ സ്പാ ​ന​ട​ത്തി​പ്പു​കാ​രാ​യ സ​ജി​ത്ത്, നി​ഷാ​ന്ത് എ​ന്നി​വ​രു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം കോ​വ​ള​ത്തെ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്പാ​ക​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വ​യ​നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച​ത് കി​ര​ണ്‍ എ​ന്ന് പേ​രു​ള്ള വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ യു​വാ​വാ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​സി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്.
കൂ​ടു​ത​ൽ പേ​രെ തി​രി​ച്ച​റി​ഞ്ഞു വ​രി​ക​യാ​ണെ​ന്നും വ​രുംദി​വ​സ​ങ്ങ​ളി​ൽ കൂടു​ത​ൽ പേർ അ​റ​സ്റ്റി​ലാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

Latest News

Corehub Up