Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Arrested

Kottayam

പെ​ട്ടി​ക്ക​ട‌​യു​ടെ മ​റ​വി​ൽ മ​ദ്യ​വി​ല്പ​ന; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മു​ക്കൂ​ട്ടു​ത​റ: പെ​ട്ടി​ക്ക​ട​യു​ടെ മ​റ​വി​ൽ മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ ആ​ളെ പൊ​ൻ​കു​ന്നം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​മാ​യ പാ​ല​ത്തി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പെ​ട്ടി​ക്ക​ട​യു​ടെ ഉ​ട​മ ക​ന​ക​പ്പ​ലം സ്വ​ദേ​ശി ആ​ല​യി​ൽ സ​തീ​ശി​നാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ര ലി​റ്റ​റി​ന്‍റെ 14 കു​പ്പി​ക​ളി​ലാ​യി ഏ​ഴു ലി​റ്റ​ർ മ​ദ്യ​മാ​ണ് ഇ​യാ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ‌ പി.​കെ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ക്സൈ​സ് അ​സി. ഇ​ൻ​സ്പെ​ക്‌​ട​ർ ഗ്രേ​ഡ് അ​ഭി​ലാ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി​കാ​സ്, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ‌​മാ​രാ​യ ശ്രീ​ലേ​ഷ്, പ്രസാ​ദ്, സി​വി​ൽ ഓ​ഫീ​സ​ർ‌​മാ​രാ​യ നി​മേ​ഷ്, അ​നു​രാ​ജ്, വ​നി​താ സിവി​ൽ ഓ​ഫീ​സ​ർ ശ്രീ​ജ മോ​ഹ​ൻ, ഡ്രൈ​വ​ർ മ​ധു എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up