Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnePlus

ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ വ​ൺ​പ്ല​സ് ഫോ​ൺ! വ​ൺ​പ്ല​സ് എ​ൻ6 ലൈ​റ്റ് ഉ​ട​ൻ ഇ​ന്ത്യ​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ബ​ജ​റ്റ് സ്മാ​ർ​ട്ട്‌​ഫോ​ൺ വി​പ​ണി ല​ക്ഷ്യ​മി​ട്ട് പു​തി​യ മോ​ഡ​ലു​മാ​യി വ​ൺ​പ്ല​സ്. 'N' പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ ഫോ​ണാ​യ 'OnePlus N6 Lite' ഇ​ന്ത്യ​യി​ൽ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റാ​യ ആ​മ​സോ​ണി​ൽ ഫോ​ണി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

വ​ൺ​പ്ല​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന സ്മാ​ർ​ട്ട്‌​ഫോ​ണാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ ഫോ​ൺ വി​പ​ണി​യി​ലെ​ത്തി​യേ​ക്കും.
ഫ്ലാ​റ്റ് ഡി​സ്‌​പ്ലേ, സെ​ൽ​ഫി ക്യാ​മ​റ​യ്ക്കാ​യി മ​ധ്യ​ഭാ​ഗ​ത്താ​യി പ​ഞ്ച്-​ഹോ​ൾ ക​ട്ടൗ​ട്ട്, ആ​ക​ർ​ഷ​ക​മാ​യ ഗ്രീ​ൻ ഫ്രെ​യിം എ​ന്നി​വ ടീ​സ​റി​ൽ കാ​ണാം.

'Powerfully big' എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന​തി​നാ​ൽ കൂ​റ്റ​ൻ ബാ​റ്റ​റി​യും (പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 7,000mAh) വ​ലി​യ ഡി​സ്‌​പ്ലേ​യും ഫോ​ണി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.4​ജി​ബി റാം ​വേ​രി​യ​ന്‍റി​ൽ എ​ത്തു​ന്ന ഈ ​ഫോ​ൺ ഒ​രു ബ​ജ​റ്റ് 4ജി ​മോ​ഡ​ൽ ആ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

നി​ല​വി​ൽ N6 സീ​രീ​സി​ലു​ള്ള N6x ഫോ​ണി​ന് താ​ഴെ​യാ​യി​രി​ക്കും N6 Liteന്‍റെ സ്ഥാ​നം. കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച ബാ​റ്റ​റി ലൈ​ഫും പെ​ർ​ഫോ​മ​ൻ​സും ന​ൽ​കി വി​ല​കു​റ​ഞ്ഞ ഫോ​ണു​ക​ളു​ടെ വി​പ​ണി പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ് വ​ൺ​പ്ല​സി​ന്‍റെ ല​ക്ഷ്യം. ഫോ​ണി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് തി​യ​തി​യും കൃ​ത്യ​മാ​യ വി​ല​യും വൈ​കാ​തെ ക​മ്പ​നി പു​റ​ത്തു​വി​ടും.

 

Tech

പുതിയ രണ്ട് ഫോണുകളുമായി വണ്‍പ്ലസ്

പു​തി​യ ര​ണ്ട് ഹാ​ന്‍​ഡ്സെ​റ്റു​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലി​റ​ക്കി ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ബ്രാ​ന്‍​ഡാ​യ വ​ണ്‍​പ്ല​സ്. വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് 5, നോ​ര്‍​ഡ് സി​ഇ 5 എ​ന്നി​വ​യാ​ണ് ഈ ​സ്മാ​ര്‍​ട്ട​ഫോ​ണു​ക​ള്‍.

വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് 5ന്‍റെ ​പ്ര​ത്യേ​ക​ത​ക​ള്‍

  • 6.83 ഇ​ഞ്ച് അ​മോ​ലെ​ഡ് ഡി​സ്പ്ലേ
  • 144 ഹെ​ര്‍​ട്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 1800 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്ന​സ്
  • കോ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് 7ഐ
  • ​ക്വാ​ല്‍​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 8എ​സ് ജെ​ന്‍ 3 ചി​പ്സെ​റ്റ്
  • 12 ജി​ബി വ​രെ റാ​മും 512 ജി​ബി സ്റ്റോ​റേ​ജും
  • 6800 എം​എ​എ​ച്ച് ബാ​റ്റ​റി
  • 80 വാ​ട്‌​സ് അ​ള്‍​ട്രാ ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • 50 എം​പി റി​യ​ര്‍ കാ​മ​റ​യും 8 എം​പി സെ​ക്ക​ന്‍​ഡ​റി കാ​മ​റ​യും 8 എം​പി അ​ള്‍​ട്രാ വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സും

50 എം​പി സെ​ല്‍​ഫി കാ​മ​റ

മാ​ര്‍​ബി​ള്‍ സാ​ന്‍​ഡ്‌​സ്, ഡ്രൈ ​ഐ​സ്, ഫാന്‍റം ഗ്രേ ​എ​ന്നീ മൂ​ന്ന് നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭി​ക്കും. 8 ജി​ബി + 256 ജി​ബി മോ​ഡ​ലി​നു 31,999 രൂ​പ​യും 12 ജി​ബി + 256 ജി​ബി മോ​ഡ​ലി​നു 34,999 രൂ​പ​യും 12 ജി​ബി + 512 ജി​ബി മോ​ഡ​ലി​നു 37,999 രൂ​പ​യു​മാ​ണ് വി​ല.

വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് സി​ഇ5 5ജി​യു​ടെ പ്ര​ത്യേ​ക​ത​ക​ള്‍

  • 6.77 ഇ​ഞ്ച് അ​മോ​ലെ​ഡ് ഡി​സ്പ്ലേ
  • 1800 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്ന​സ്
  • 120 ഹെ​ര്‍​ട്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 50 എം​പി പ്രൈ​മ​റി കാ​മ​റ​യും 8 എം​പി അ​ള്‍​ട്രാ വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സും
  • 16 എം​എ​പി സെ​ല്‍​ഫി കാ​മ​റ
  • മീ​ഡി​യ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 8350 ചി​പ്സെ​റ്റ്
  • 12 ജി​ബി വ​രെ റാ​മും 256 ജി​ബി വ​രെ സ്റ്റോ​റേ​ജും

ബ്ലാ​ക്ക് ഇ​ന്‍​ഫി​നി​റ്റി, മാ​ര്‍​ബി​ള്‍ മി​സ്റ്റ്, നെ​ക്സ​സ് ബ്ലൂ ​എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ണ്. 8 ജി​ബി + 128 ജി​ബി മോ​ഡ​ലി​നു 24,999 രൂ​പ​യും 8 ജി​ബി + 256 ജി​ബി മോ​ഡ​ലി​നു 26,999 രൂ​പ​യും 12 ജി​ബി + 256 ജി​ബി മോ​ഡ​ലി​നു 28,999 രൂ​പ​യു​മാ​ണ് വി​ല.

ജൂ​ലൈ 12 മു​ത​ല്‍ വ​ണ്‍​പ്ല​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്, ആ​മ​സോ​ണ്‍, ഓ​ഫ്ലൈ​ന്‍ റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​കും.

Tech

ഒ​ന്ന​ല്ല, ര​ണ്ട് പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളു​മാ​യി വ​ണ്‍​പ്ല​സ്

പു​തി​യ ര​ണ്ട് സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളു​മാ​യി വ​ണ്‍​പ്ല​സ്. വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് 5, നോ​ര്‍​ഡ് സി​ഇ 5 എ​ന്നി​വ ജൂ​ലൈ എ​ട്ടി​ന് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് 5ല്‍ ​പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • 6.83 ഇ​ഞ്ച് 1.5കെ ​ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലേ
  • മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 9400ഇ ​ചി​പ്സെ​റ്റ്
  • 50 എം​പി പ്ര​ധാ​ന കാ​മ​റ 8 എം​പി അ​ള്‍​ട്രാ-​വൈ​ഡ് കാ​മ​റ, 16 എം​പി ഫ്ര​ണ്ട് കാ​മ​റ
  • 6700 എം​എ​എ​ച്ച് ബാ​റ്റ​റി​യും 100 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗും
  • ടൈ​റ്റാ​നി​യം, ഫാ​ന്‍റം ബ്ലാ​ക്ക്, ബ്രീ​സ് ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ ഈ ​ഫോ​ണ്‍ ല​ഭ്യ​മാ​കും.
  • 30,000 മു​ത​ല്‍ 35,000 രൂ​പ വ​രെ വി​ല.
  • വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് സി​ഇ 5ല്‍ ​പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍
  • 120 ഹെ​ര്‍​ട്‌​സ് റി​ഫ്ര​ഷ് റേ​റ്റ് ഉ​ള്ള 6.77 ഇ​ഞ്ച് അ​മോ​ലെ​ഡ് ഡി​സ്പ്ലേ
  • 50 മെ​ഗാ​പി​ക്‌​സ​ല്‍ പ്രൈ​മ​റി കാ​മ​റ
  • 80 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗി​നെ പി​ന്തു​ണ​യ്ക്കു​ന്ന 7100 എം​എ​എ​ച്ച് ബാ​റ്റ​റി
  • ഏ​ക​ദേ​ശം 25,000 രൂ​പ വി​ല

Latest News

Corehub Up