Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onelightday

49 പിന്നിട്ട് 'വോയേജർ'; ചരിത്രമെഴുതുന്നു സൗരയൂഥത്തിന്‍റെ അതിരുകൾക്കപ്പുറം

മനുഷ്യരുടെ ശാസ്ത്രമുന്നേറ്റത്തിന്‍റെ അഭിമാനം, വോയേജർ ചരിത്രത്തിലേക്ക്! ഒരു പക്ഷേ തിരുത്താനാകാത്ത നേട്ടം! മനുഷ്യനിർമിതകളിൽ ഭൂ​മി​യി​ൽനി​ന്ന് ഏ​റ്റ​വും അകലെയുള്ള ബഹിരാകാശ പേടകം, 'വോ​യേ​ജ​ർ 1' ​ റിക്കാർഡ് കുറിക്കുകയാണ്! സൗ​രൂ​ഥ​ത്തി​ന്‍റെ അ​തിരുകൾ ക​ട​ന്നു സ​ഞ്ച​രി​ക്കു​ന്ന വോയേജർ ഭൂ​മി​യി​ൽനി​ന്ന് 'വൺ ലൈറ്റ് ഡേ' അ​ക​ലെ​യെ​ന്ന നി​ർ​ണാ​യ​ക ദൂ​ര​പ​രി​ധി​യി​യിൽ എത്തും, ദിവസങ്ങൾക്കുള്ളിൽ,

ന​വം​ബ​ർ 18-ന് ​പു​ല​ർ​ച്ചെ അഞ്ചുകഴിയുന്നതോടെ, 'വോ​യേ​ജ​ർ 1' ഭൂ​മി​യി​ൽനി​ന്ന് ഏ​ക​ദേ​ശം 2,590 കോ​ടിയിലേറെ കി​ലോ​മീ​റ്റ​ർ അകലെയായിരിക്കും! അ​താ​യ​ത് പ്ര​കാ​ശം ഇരുപത്തിനാല് മ​ണി​ക്കൂ​ർ കൊ​ണ്ടു സ​ഞ്ച​രി​ക്കു​ന്ന ദൂ​രം (സൂ​ര്യ​നി​ൽനി​ന്നു​ള്ള പ്ര​കാ​ശം ഭൂ​മി​യി​ലെ​ത്താ​ൻ വെ​റും എ​ട്ടു മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മാ​ണെടുക്കുന്നതെന്ന് ഓർക്കുക).

1977-ൽ ​ഫ്ളോ​റി​ഡ​യിൽനിന്നായിരുന്നു വോ​യേ​ജ​ർ 1, വോ​യേ​ജ​ർ 2 പേ​ട​ക​ങ്ങ​ളുടെ വി​ക്ഷേ​പണം. സൗ​രയൂഥ​ത്തി​ലെ ഗ്ര​ഹ​ങ്ങ​ളെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. പ്രാ​രം​ഭദൗ​ത്യ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദ​ശാ​ബ്ദ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ അ​ന​ന്ത​ത​യി​ലേ​ക്കു കു​തി​പ്പുതു​ട​ർന്നുകൊണ്ടേ‍യിരിക്കു​ക​യാ​ണു പേടകം.

Latest News

Corehub Up